ബീന ആന്റണിയും മനോജും. മിന്സ്ക്രീന്‍ പ്രേക്ഷകരെ എല്ലാക്കാലത്തും ചിരിപ്പിച്ച താരം വിശേഷങ്ങള്‍ പങ്കുവച്ച് എപ്പോഴും എത്താറുണ്ട്. നാമം ജപിക്കുന്ന വീട് എന്ന ഹിറ്റ് സീരിയലിലൂടെ മനോജ് വീണ്ടും സീരിയലില്‍ തിളങ്ങി നില്‍ക്കുകയാണ്. പലപ്പോഴും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കള്ളക്കഥ പ്രചിരിപ്പിച്ച ഇവരുടെ വിവാഹത്തേക്കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ഇപ്പോള്‍ താരം തന്നെ പ്രതികരിച്ച് രംഗത്തെത്തുകയാണ്.
അത്യാവശ്യം സാമ്പത്തികമുള്ള ഇടത്തരം കുടുംബത്തില്‍ നിന്നാണ് മനോജ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. അച്ഛനും അമ്മയും സഹോദരങ്ങളും നിറഞ്ഞ കുടുംബത്തില്‍ നിന്ന് അഭിനയമോഹം തലയ്ക്ക് പിടിച്ച് രണ്ടും കല്പിച്ച് ഇറങ്ങുകയായിരുന്നു മനോജ്.
നാടകവും മിമിക്രിയുമായി നടന്ന കാലത്താണ് ദൂരദര്‍ശനിലൂടെ മിനിസ്ക്രീന്‍ അരങ്ങേറ്റം താരത്തിന് ലഭിക്കുന്നത്. ആദ്യമായി ബീനയെ കാണുന്നത് ബോബയില്‍ നടത്തിയ ഒരു പ്രോഗ്രാമിന് ഇടയില്‍ വച്ചായിരുന്നു എന്നും ബീന ആന്റണി പ്രതികരിക്കുന്നു.
ഇപ്പോഴിതാ മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം പ്രണയത്തെ കുറിച്ചും വിവാഹത്തേകുറിച്ചും മനസ് തുറക്കുന്നത്.
ബോബയിലെ പരിപാടിയുടെ ആങ്കറിങ്ങിന് ഇടയിലാണ് ബീനയെ പരിചയപ്പെട്ടത്. അന്ന് പാട്ടുപാടിയപ്പോള്‍ ബീന അഭിനന്ദനം അറിയിച്ചു.
പിന്നീട് ഒരിക്കല്‍ മറ്റൊരു പരിപാടിക്ക് ബീനയെ വിളിക്കാനായി സംഘാടകര്‍ എന്നെ സമീപിച്ചുയ പക്ഷേ ബീനയ്ക്ക് നല്ല പനിയായിരുന്നു. സംഘാടകരും വെട്ടിലായതോടെ ബീന വയ്യായിക മറന്നും ആ പരിപാടിയില്‍ സഹകരിച്ചു. ഞാനാണ് ബീനയെ അന്ന് കാറില്‍ കൊണ്ടുവിട്ടത്.
പിറ്റേദിവസം മുതല്‍ എനിക്കും കടുത്ത പനി തുടങ്ങി. ഇങ്ങനെയാണ് ബീനയോട് ഇഷ്ടം തുടങ്ങുന്നതെന്നും മനോജ് പ്രതികരിക്കുന്നു.
ബീനയുമായി നല്ല സൗഹൃദത്തിലായിരുന്നു. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയെന്ന് മനോജ് പറയുന്നു. പതിനെട്ട് വര്‍ഷമായി വിവാഹം കഴിച്ചിട്ട്.