സംവിധായകന്, നടന് എന്നീ നിലകളില്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധാനം ആരംഭിച്ച് മിന്നല്‍ മുരളിയിലൂടെ ആഗോള തലത്തില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസില്‍ ജോസഫ്.
മിന്നല്‍ മുരളി ആഗോള തലത്തില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിരവധി ബഹുമതികള്‍ ബേസില്‍ ജോസഫിന് ലഭിച്ചിരുന്നു. ചിത്രം ഇറങ്ങിയിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്.
ചിത്രം ഇറങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ പുതിയ ആഢംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍. വോള്‍വോയുടെ എക്സ് സി 90 എസ്.യു.വി ആണ് ബേസില്‍ സ്വന്തമാക്കിയിരിക്കുന്നത്.
കൊച്ചിയിലെ വോള്‍വോ ഡീലറില്‍ നിന്നാണ് വാഹനത്തിന്റെ കീ ബേസിലും ഭാര്യയും ചേര്‍ന്ന് വാങ്ങിയത്. ഏകദേശം 97 ലക്ഷം രൂപയാണ് വോള്‍വോ എക്സ് സി 90 എസ്.യു.വിയുടെ എക്സ്ഷോറൂം വില.
നിലവിലുള്ള 2.0 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് XC90 ന് കരുത്ത് പകരുന്നത്. 300 ബിഎച്ച്പിയും 420 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്നതിനായി ട്യൂണ്‍ ചെയ്തിരിക്കുന്ന മോട്ടോര്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, അത് നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറുന്നു.
അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ക്രോസ്-ട്രാഫിക് അലേര്‍ട്ടോടുകൂടിയ ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്റര്‍, 360-ഡിഗ്രി ക്യാമറ, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, പാര്‍ക്കിംഗ് അസിസ്റ്റ്, പിന് കൂട്ടിയിടി ലഘൂകരണ പിന്തുണ എന്നിവ പോലുള്ള സവിശേഷതകളും ഉണ്ട്.
അതേസമയം ബേസില്‍ നായകനായി അഭിനയിച്ച പാല്‍തൂ ജാന്‍വറും ജയ ജയ ജയ ഹെയും ഇത്തവണ തീയറ്ററുകളില്‍ വിജയം നേടിയിരുന്നു. തീയറ്റര്‍ വിജയത്തിന് ശേഷം ഒടിടിയില്‍ എത്തിയ ജയജയജയഹേ ഇവിടെയും മികച്ച പ്രതികരണമാണ് നേടുന്നത്.