ടെലിവിഷൻ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ബഷീർ ബഷിയേയും കുടുംബത്തെയും.തുടക്കത്തില്‍ താരകുടുംബത്തിന് വിമര്‍ശനങ്ങളാണ് സ്ഥിരമായി കിട്ടിയിരുന്നത്. എന്നാല്‍ മുന്നോട്ട് പോകുംതോറും ലക്ഷക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. ഏറ്റവും പുതിയതായി തങ്ങളുടെ കുടുംബത്തില്‍ പുതിയൊരു വിവാഹം നടക്കാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയാണ് ബഷീറിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.ആദ്യ ഭാര്യ സുഹാനയും അതിലുണ്ടായ രണ്ട് മക്കളും, രണ്ടാം ഭാര്യ മഷൂറയും ആ ബന്ധത്തിലുണ്ടായ മകന്റെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് ബഷീര്‍. കുടുംബത്തിലുണ്ടാവുന്ന നിസാരമായ കാര്യങ്ങള്‍ പോലും താരങ്ങള്‍ വീഡിയോ ആക്കി പുറംലോകത്തേക്ക് എത്തിക്കാറുണ്ട്. അത്തരത്തിലാണ് പുതിയ വീഡിയോ വന്നത്.
കാസര്‍ഗോഡ് ഒരു പരിപാടി കഴിഞ്ഞ് വന്നതാണെന്ന് പറഞ്ഞാണ് താരങ്ങള്‍ വീഡിയോ തുടങ്ങുന്നത്. ഇങ്ങോട്ട് വന്നതിന്റെ പ്രധാന ഉദ്ദേശം മഷൂറയുടെ സഹോദരന് മഷൂക്കിന്റെ വിവാഹത്തില്‍ പങ്കെടുക്കുക എന്നതിനാണ്. അതല്ലാതെയും ചില പരിപാടികള്‍ ഉണ്ടായിരുന്നു. അതാണ് പുതിയ വ്ലോഗിന്റെ ഉദ്ദേശമെന്നാണ് ബഷീര്‍ പറയുന്നത്.ഭാര്യമാരും മക്കളുമെല്ലാവരും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് വീഡിയോ പകര്‍ത്തിയത്. ശേഷം മഷൂറയുടെ സഹോദരന്റെ വിവാഹത്തിനുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നതും കാണിച്ചിരുന്നു. വീട്ടിലെത്തിയതിന് ശേഷം ഭക്ഷണം കഴിക്കുന്നതും വീട് കല്യാണത്തിരക്കിലേക്ക് പോവുകയാണെന്നുമൊക്കെ താരങ്ങള്‍ പറയുന്നു.
താരങ്ങളെ പോലെ ഞങ്ങളും വലിയ ആവേശത്തിലാണെന്നാണ് ആരാധകരും പറയുന്നത്. ശരിക്കും ഇങ്ങനെ സാധാരണ ജീവിതം കാണിക്കുന്ന നിങ്ങളുടെ വീഡിയോ കാണുമ്പോഴാണ് കൂടുതല്‍ സന്തോഷം തോന്നുന്നതെന്നാണ് ഒരു ആരാധിക പങ്കുവെച്ച കമന്റില്‍ പറയുന്നത്. സഹോദരന്റെ കല്യാണത്തിന് മഷൂറയും സുഹാനയും ഒരുപോലെ സാരി ഉടുത്ത് കാണണമെന്ന് ഒരു ആഗ്രഹമുണ്ട്. അതുപോലെ വിവാഹത്തിന്റെ വീഡിയോസ് കൂടുതല്‍ കാണിക്കണമെന്നൊക്കെയാണ് ആരാധകർ പറയുന്നുണ്ട്.