മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ വന്നു പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമായി അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലാണ് അനുശ്രീ ആദ്യമായി നായികാ വേഷത്തിലെത്തിയത്. പിന്നീടങ്ങോട്ട് ഒരു പറ്റം നല്ല കഥാപാത്രങ്ങളുടെ ഭാഗമായി അനുശ്രീ. സമൂഹമാധ്യമങ്ങളും വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റാഗ്രാം വഴി ആരാധകരെ മുടങ്ങാതെ അറിയിക്കാറുണ്ട് അനുശ്രീ.
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമ്മകളിൽ നിറയുകയാണ് അനുശ്രീ ഇപ്പൊൾ. ബാലഭാസ്കരിന്റെ ഫോട്ടോ വാൾപേപ്പർ ആക്കി വെച്ച ഫോണിൻറെ ചിത്രമാണ് അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
“അന്നും ഇന്നും.. ഈ ഫോണിൽ ബാലു ചേട്ടൻ.. ഒരിക്കലും മറക്കില്ല.. നിങ്ങളുടെ സംഗീതത്തിലെ വിശുദ്ധിയും ദൈവികതയും എല്ലാ കാര്യവും അതുപോലെ നിലനിൽക്കും” എന്ന ക്യാപ്ഷൻ ചേർത്തു കൊണ്ടാണ് അനുശ്രീ ചിത്രം പങ്കു വച്ചത്. നിരവധി ആളുകളാണ് ബാലഭാസ്കറിന്റെ ഓർമ്മകളിലേക്ക് ചിത്രം കണ്ടപ്പോൾ തിരിച്ചുപോയത്. കമൻറ് ബോക്സിൽ എല്ലാം അവർക്ക് ബാലഭാസ്കറിനോടുള്ള സ്നേഹം പ്രകടവുമാണ്.
ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും, എന്നും നിങ്ങളുടെ ആത്മീയ സംഗീതം” – ബാലഭാസ്കറിന്റെ ഓർമ്മകളിൽ നടി ശിവദ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷങ്ങൾ തികയുകയാണ്. 2018 വർഷത്തിലാണ് അദ്ദേഹവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നതും ബാലഭാസ്കരും മകളും അപകടത്തിൽ മരിക്കുന്നതും. സെപ്റ്റംബർ 25 ന് ആയിരുന്നു ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ കാർ അപകടത്തിൽപ്പെടുന്നത്.
നിരവധി ആളുകളാണ് ബാലഭാസ്കറിന്റെ ഓർമ്മ ദിവസത്തിൽ അദ്ദേഹത്തെ ഓർത്തെടുക്കുന്നത്. നടി ശിവദയും ബാലഭാസ്കറിനെ സ്മരിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കു വെച്ചു. “ഇതിഹാസ താരത്തിന് പ്രണാമം.. നിങ്ങളുടെ ആത്മീയ സംഗീതത്തിലൂടെ നിങ്ങൾ എല്ലാകാലവും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു” എന്ന കുറിപ്പോടെ ആണ് നടി ശിവദ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്.