മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബാല. അമൃതാ സുരേഷ് ആയിരുന്നു ബാലയുടെ ഭാര്യ. എന്നാൽ പിന്നീട് ഇരുവരും വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഒരു മകളുണ്ട് ബാലയ്ക്ക്. അമൃത സുരേഷിന് ഒപ്പമാണ് ഇപ്പോൾ മകൾ വളരുന്നത്. ബാലയുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഒരു വലിയ സർപ്രൈസ് കാത്തിരിക്കുന്നുണ്ട് എന്നു മാത്രമായിരുന്നു ബാല ആദ്യം പുറത്തു പറഞ്ഞത്. ഇപ്പോൾ ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ രംഗത്തെത്തുകയാണ് ബാലാ.
ഒരു വീഡിയോ ആണ് ബാല ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. “പാക്ക താനേ പോരെ” എന്ന ഡയലോഗോടെ ആണ് വീഡിയോ തുടങ്ങുന്നത്. ഇത്രയും പറഞ്ഞതിനുശേഷം ഒരു ക്യാൻവാസിൽ പച്ചനിറം വാരി തേക്കുകയാണ് ബാലാ. ഇതിനുശേഷം അതിൽ ബാല വെഡ്സ് ഇല്ലു എന്നും എഴുതുന്നു. യഥാർത്ഥ പ്രണയം ഇനിയാണ് തുടങ്ങുന്നത് എന്ന് പിന്നീട് വീഡിയോയിൽ എഴുതി കാണിക്കുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അവസാനമായി ഇരുവരും ഷട്ടിൽ ബാറ്റ് കളിക്കുന്നതാണ് വീഡിയോയിൽ കാണിച്ചത്.
സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ വന്നുകൊണ്ടിരിക്കുന്നത്. മലയാളികൾ നിരവധി വിമർശന കമൻറുകൾ ആണ് ചെയ്യുന്നത്. മലയാളികൾ അവരുടെ തനി സ്വഭാവം കാണിക്കുന്നു എന്ന് പറഞ്ഞാൽ മതിയാകും. “കയ്യിലുള്ള പത്തരമാറ്റ് തങ്കത്തെ കളഞ്ഞു കൊണ്ട് എന്തിനാണ് മുക്ക് പണ്ടത്തിൻറെ പിന്നാലെ പോകുന്നത്? നിങ്ങളുടെ തീരുമാനം ഇത്രയും അപക്വത നിറഞ്ഞതാണ്. എങ്കിലും ജീവിതത്തിൽ ഇനി ഒരു ട്രാജഡി ഉണ്ടാവാതിരിക്കട്ടെ. അതോടൊപ്പംതന്നെ അച്ഛൻറെ പുതിയ ഭാര്യയെ കാണാനും കേൾക്കാനും ഉള്ള അവസ്ഥ ഇപ്പോഴത്തെ മകൾക്ക് വരാതിരിക്കട്ടെ” – ഒരു മലയാളിയുടെ കമൻറ് ഇങ്ങനെയാണ്.
“സ്വന്തം നാട്ടിൽ നിന്നു തന്നെ വേണം വിവാഹം കഴിക്കുവാൻ. എന്തെങ്കിലും വാശി പുറത്ത് മറ്റൊരു നാട്ടിലെ പെൺകുട്ടിയെ കല്യാണം കഴിച്ചാൽ പിന്നീട് ജീവിതകാലം മുഴുവൻ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവും. ഇപ്പോഴുള്ള ബന്ധം എങ്കിലും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കട്ടെ. ഇല്ലെങ്കിൽ രണ്ടു നാട്ടുകാരും നിങ്ങൾക്ക് എതിരെ ആവും” – മറ്റൊരു മലയാളി ബാലയെ ഓർമിപ്പിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക എന്നത് മലയാളികളുടെ രക്തത്തിൽ ഉള്ളതാണ്. അതുകൊണ്ടുതന്നെ എത്ര പറഞ്ഞാലും മലയാളികളുടെ ഈ വൃത്തികെട്ട സ്വഭാവം മാറില്ല.