ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് അമിതാബ് ബച്ചൻ. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇപ്പോഴും പിങ്ക്, പീകു പോലെയുള്ള സിനിമകളിലൂടെ ബോളിവുഡിൽ സജീവമായി നിൽക്കുന്ന താരമാണ് ഇദ്ദേഹം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പരിപാടികളിൽ ഒന്നായ കോൻ ബനേഗ കരോർപതി എന്ന പരിപാടി അവതരിപ്പിക്കുന്നത് ഇദ്ദേഹമാണ്. ഈ പരിപാടിയിൽ ഇദ്ദേഹം നടത്തിയ ഒരു പരാമർശം ആണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.
ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് എന്ന സംഘടനയുടെ ചീഫ് എക്കണോമിസ്റ്റ് ആണ് ഇന്ത്യക്കാരിയായ ഗീതാഗോപിനാഥ്. ഒരു മലയാളി കൂടിയായ ഇവർ കണ്ണൂർ സ്വദേശിയാണ്. ദൽഹി സർവകലാശാലയിൽ നിന്നും ആണ് ഇവർ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്. പിന്നീട് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉപരിപഠനവും കരസ്ഥമാക്കി. ഇന്ന് മലയാളികൾക്ക് എന്ന് മാത്രമല്ല സർവ്വ ഭാരതീയർക്കും അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വമാണ് ഗീതാഗോപിനാഥ്.
ഇവരെ ആണ് ടെലിവിഷൻ പരിപാടിയിൽ അമിതാബ് ബച്ചൻ മോശം പരാമർശത്തിലൂടെ അപമാനിച്ചിരിക്കുന്നത്. ഒരു ചോദ്യത്തിനിടെ ആയിരുന്നു ബച്ചൻ വിവാദപരമായ പ്രസ്താവന നടത്തിയത്. “ചിത്രത്തിൽ തന്നിരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞ കൂടിയായ വ്യക്തി താഴെപ്പറയുന്ന ഏത് സംഘടനയുടെ ഡയറക്ടർ ആണ്?” – ഇതായിരുന്നു ചോദ്യം. തുടർന്ന് ഗീതയുടെ ചിത്രവും സ്ക്രീനിൽ തെളിഞ്ഞു. ചിത്രം തെളിഞ്ഞതോടെ അമിതാബ് ബച്ചൻ നടത്തിയ പ്രസ്താവനയാണ് പിന്നീട് വിവാദമായത്.
“വളരെ സുന്ദരമായ മുഖം ആണ് ഇവർക്ക്. ഇവരുടെ മുഖം കണ്ടാൽ പറയില്ല ഇവർ സാമ്പത്തിക മേഖലയിലാണ് പ്രവർത്തിക്കുന്നത് എന്ന്” – ഇതായിരുന്നു അമിതാബ് ബച്ചൻ നടത്തിയ പ്രസ്താവന. ഗീതാഗോപിനാഥ് അടക്കമുള്ളവർ ഈ വീഡിയോ ക്ലിപ്പ് ട്വിറ്ററിൽ ഷെയർ ചെയ്തു കൊണ്ട് പ്രതിഷേധം അറിയിച്ചു. അമിതാബ് ബച്ചൻ പ്രസ്താവന പിൻവലിച്ചു കൊണ്ട് മാപ്പ് പറയണം എന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.