ബാബു ആൻറണി എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു ഇദ്ദേഹം. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ നടൻ. സഹോദരനായും വില്ലനായും എല്ലാം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ മലയാള സിനിമയിൽ നിന്നും ഇടവേള എടുക്കുകയും ചെയ്തു ബാബു ആൻറണി.
ഇപ്പോഴിതാ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇദ്ദേഹം. താരൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. ചിത്രത്തിലെ ലുക്ക് ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് താരം. തൊണ്ണൂറുകളിൽ ഏതു പോലെ മുടി നീട്ടി വളർത്തിയിട്ടുണ്ട്. കാതിൽ കടുക്കൻ ഇട്ടിട്ടുണ്ട്.
ആ പഴയ ആക്ഷൻ ഹീറോയുടെ ഊർജ്ജം ലുക്കിൽ തന്നെ സ്ഫുരിക്കുന്നുണ്ട്. നിങ്ങളുടെ ആഗ്രഹപ്രകാരം 2022ൽ തൊണ്ണൂറുകളിലെ സ്റ്റൈലിൽ അല്ല. പവർ സ്റ്റാർ ഫസ്റ്റ് ലുക്ക്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ. എന്തായാലും ഈ ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഒമർലുലു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രഖ്യാപന സമയം മുതൽ ചിത്രം പ്രേക്ഷക ശ്രദ്ധയിൽ ഉണ്ട്. ബാബു ആൻറണി വീണ്ടും ഒരു ആക്ഷൻ ഹീറോ പരിവേഷത്തിൽ എത്തുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത. ചിത്രം ചിത്രീകരണം തുടങ്ങാൻ പലതവണ വൈകിയിരുന്നു. ലഹരിമരുന്നു മാഫിയയ്ക്കെതിരെ നായകൻറെ പോരാട്ടമാണ് ചിത്രം പറയുന്നത്. മംഗലാപുരം കൊച്ചി കാസർകോട് ലൊക്കേഷനുകളിൽ ആണ് ഇത് ചിത്രീകരിച്ചത്. ചിത്രത്തിൽ ഗായികയോ ഗാനങ്ങളോ ഇല്ല എന്നാണ് സൂചന.