Sports

‘കാറില്‍ കയറ്റി നഗ്നനാക്കി മര്‍ദിച്ചു, മണിക്കൂറുകള്‍ക്ക് ശേഷം വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു’; ഭയാനകമായ അനുഭവം പറഞ്ഞ് സ്റ്റുവര്‍ട്ട് മക്ഗില്‍

തനിക്ക് നേരെയുണ്ടായ ദുരനുഭവം പറഞ്ഞ് മുന്‍ ഒസ്‌ട്രേലിയന്‍ സ്പിന്നര്‍ സ്റ്റുവര്‍ട്ട് മക്ഗിലിന്‍. പതിനഞ്ച് മാസം മുന്‍പുണ്ടായ സംഭവത്തെക്കുറിച്ച് സ്റ്റുവര്‍ട്ട് കഴിഞ്ഞ ദിവസമാണ് മനസ് തുറന്നത്. ശത്രുക്കള്‍ക്ക് പോലും സംഭവിക്കാന്‍ ആഗ്രഹിക്കുന്ന കാര്യമല്ല അന്ന് നടന്നതെന്ന് സ്റ്റുവര്‍ട്ട് പറയുന്നു. ആ സംഭവങ്ങള്‍ പറയുന്നുമ്പോള്‍ സ്റ്റുവര്‍ട്ടിന്റെ കണ്ണുകളില്‍ ഭയം നിഴലിച്ചിരുന്നു

- Advertisement -

2021 ഏപ്രില്‍ പതിനാലിനാണ് സംഭവം നടന്നത്. സിഡ്‌നിക്ക് സമീപമുള്ള ക്രെമോണില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് സ്റ്റുവര്‍ട്ടിനെ ബലമായി കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. അവരില്‍ ഒരാള്‍ സ്റ്റുവര്‍ട്ടിന്റെ മുന്‍ ഭാര്യ മരിയ ഒ മീഗറിന്റെ സഹോദരനായിരുന്നു. കാറില്‍ കയറാന്‍ താത്പര്യമില്ലെന്ന് സ്റ്റുവര്‍ട്ട് പറഞ്ഞെങ്കിലും അവര്‍ ആയുധധാരികളായതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രതിരോധിക്കാനായില്ല. അവര്‍ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് സ്റ്റുവര്‍ട്ടിന് യാതൊരു ഊഹവുമുണ്ടായിരുന്നില്ല. കാറില്‍ വച്ച് അവര്‍ അദ്ദേഹത്തെ നഗ്നനാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയ ശേഷം സ്റ്റുവര്‍ട്ടിനെ ഒരിടത്ത് ഉപേക്ഷിച്ചു. അതിന് ശേഷം വീണ്ടും കാറില്‍ കയറ്റി ബെല്‍മോര്‍ എന്ന പ്രദേശത്ത് ഇറക്കിവിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് സ്റ്റുവര്‍ട്ടിന്റെ മുന്‍ ഭാര്യാ സഹോദരന്‍ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയാന്‍ സ്റ്റുവര്‍ട്ട് തയ്യാറായില്ല. 1998 മുതല്‍ 2008 വരെ ഓസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റുകളാണ് സ്റ്റുവര്‍ട്ട് കളിച്ചിരിക്കുന്നത്. 208 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Rathi VK

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

4 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

5 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

5 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

5 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

6 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

6 hours ago