Social Media

അലസമായ മുടി, യാത്രകളും മ്യൂസിക്കും ഇഷ്ട്ടം; ബ്ലെസ്ലിയെ ലാലേട്ടന്‍ കാണുന്നത് പ്രണവ് ആയിട്ടാണെന്ന് ആരാധകന്‍

പലപ്പോഴും റിയാലിറ്റി ഷോകളിലെ അവതാരകര്‍ക്ക് മത്സരാര്‍ത്ഥികളോടുള്ള അടുപ്പത്തെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ചില താരങ്ങളോട് അവതാരകര്‍ക്ക് ഇച്ചിരി ഇഷ്ടം കൂടുതല്‍ ഉള്ളത് പോലെയാണ് സംസാരിക്കാര്‍. അത് പ്രേക്ഷകര്‍ തന്നെ കണ്ടുപിടിച്ചിരുന്നു. പറഞ്ഞുവരുന്നത് നമ്മുടെ ബിഗ് ബോസ് താരം ബ്ലെസിയോട് മോഹന്‍ലാലിന് ഉള്ള ഇഷ്ടത്തെ കുറിച്ചാണ്. തുടക്കം മുതല്‍ തന്നെ പ്രേക്ഷകര്‍ ഇത് കണ്ടു പിടിച്ചിരുന്നു. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ഒരു കുറിപ്പ് കൂടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് .

- Advertisement -


‘ലാലേട്ടന് ബ്ലെസിയോട് ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഫാദേഴ്സ് ഡേ യെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞില്ലേ, അച്ചന്‍ ലാലേട്ടനെ ഒന്നിനും തടഞ്ഞില്ല. പക്ഷെ ഉപദേശം ആയിരുന്നു എന്ന. ‘ലാലേ എന്തിനും നീ പൊക്കോ. പക്ഷേ നിനക്ക് ഒരു ഡിഗ്രി ഉണ്ടാവണം. അത് നീ നേടണം’.


അത്ഭുതം എന്ന് പറയാലോ കുറച്ചു ദിവസം മുന്‍പ് ബ്ലെസ്ലിയുടെ ടെലിഫോണ്‍ ടാസ്‌കില്‍ അവന്റെ ഉപ്പയും പറഞ്ഞത് അതെ വാക്ക് ആയിരുന്നു. ബ്ലെസ്ലി നിനക്ക് ഒരു ഡിഗ്രി വേണമെന്ന്. കൂടാതെ പ്രണവ് മോഹന്‍ലാലിന്റെ ഒരുപാട് സ്വഭാവ വിശേഷങ്ങള്‍ ബ്ലെസ്ലിയിലും നമുക്ക് കാണാം. രണ്ട് പേരും ഡൗണ്‍ ടു എര്‍ത്ത് ആണ്. ആള്‍കൂട്ടത്തില്‍ തനിയെ ആണ്. എന്നാല്‍ എല്ലാ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ അഗ്രഗണ്യരും.


കുശുമ്പും പരദൂഷണവും ഇല്ല. കാര്യങ്ങള്‍ എളുപ്പം മനസിലാക്കും എങ്കിലും അത് കാണ്‍വെ ചെയ്യാന്‍ ബുദ്ധിമുട്ട്. അലസമായ മുടി. യാത്രകളും മ്യൂസിക്കും ഇഷ്ട്ടം. സത്യത്തില്‍ ബിഗ് ബോസില്‍ ലാലേട്ടന്‍ ബ്ലെസ്ലിയെ കാണുന്നത് പ്രണവ് ആയിട്ടാണ്. കൂടാതെ ലാലേട്ടന്റെ കുട്ടിക്കാലത്തെ പല ഓര്‍മ്മകളും ബ്ലെസ്ലിയിലൂടെ ലാലേട്ടന്റെ ഓര്‍മ്മകളില്‍ നിറയുന്നു. ഞങ്ങളും ബ്ലെസ്ലിയെ സ്നേഹിക്കുന്നു’. എന്നുമാണ് ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

2 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

3 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

3 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

3 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

3 hours ago