ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിവാഹിതനായി. ബെക്കി ബോസ്റ്റണാണ് വധു. വിവാഹ ചിത്രങ്ങള്‍ കമ്മിന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ന്യൂ സൗത്ത് വെയില്‍സിലെ ചാറ്റോ ഡു സോലെയില്വച്ചായിരുന്നു വിവാഹം.
കമ്മിന്‍സും ബെക്കിയും 2013-ലാണ് ആദ്യമായി കണ്ടുമുട്ടിയത്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2020 ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവര്‍ക്കും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ആല്‍ബി ബോസ്റ്റണ്‍ കമ്മിന്‍സ് എന്നാണ് കുഞ്ഞിന്റെ പേര്.
ടിം പെയ്ന് രാജിവച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് കമ്മിന്‍സ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് കമ്മിന്‍സ് അവസാനമായി കളിച്ചത്. രണ്ട് മത്സര പരമ്പര സമനിലയായി. പരമ്പരയില്‍ കമ്മിന്‍സ് രണ്ട് വിക്കറ്റും 47 റണ്‍സും നേടിയിരുന്നു. ലോക ടെസ്റ്റ് റാങ്കിംഗില്‍ ദീര്‍ഘനാളായി ഒന്നാം സ്ഥാനത്താണ് കമ്മിന്‍സ്.