ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പണക്കാരിൽ ഒരാളാണ് മുകേഷ് അംബാനി. അദ്ദേഹത്തിൻറെ ഭാര്യ ആണ് നീറ്റ അംബാനി. ഇവരുടെ മകനാണ് ആനന്ദ് അംബാനി. രാധിക മർച്ചൻറ് എന്ന പെൺകുട്ടിയെ ആണ് ആനന്ദ് വിവാഹം ചെയ്യാൻ പോകുന്നത്. കുറച്ചുനാളുകൾക്ക് മുൻപായിരുന്നു ഇരുവരുടെയും പ്രീ വെഡിങ് കഴിഞ്ഞത്. നിരവധി പ്രമുഖർ ആയിരുന്നു ഇതിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത്.
ഇപ്പോൾ ഭാവി മരുമകൾക്ക് വേണ്ടി അമ്മായി അച്ഛനും അമ്മായിയമ്മയും നൽകിയ സമ്മാനങ്ങളുടെ കണക്കുകൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. പ്രീ വെഡിങ് തന്നെ വലിയ ആഘോഷമായിട്ടാണ് ഇരുവരും നടത്തിയത് എന്നിരിക്കെ യഥാർത്ഥ വെഡിങ് എങ്ങനെ ആയിരിക്കും ഇരുവരും ചേർന്ന് നടത്താൻ പോകുന്നത് എന്നാണ് ആരാധകർ എല്ലാവരും ഉറ്റുനോക്കുന്നത്.
ലക്ഷ്മി ഗണേശ ഗിഫ്റ്റ് ഹാംബർ ആണ് നൽകിയ സമ്മാനങ്ങളിൽ ഒന്ന്. ഇതിൽ രണ്ട് സിൽവർ തുളസി കുടങ്ങൾ, സിൽവർ അഗർബത്തീ സ്റ്റാൻഡ്, ലക്ഷ്മി ഗണേശ വിഗ്രഹങ്ങൾ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. ഇതുകൂടാതെ ബെൻലി കോണ്ടിനെന്റൽ ജി ടി സി സ്പീഡ് എന്ന വാഹനവും അംബാനി മരുമകൾക്ക് ഗിഫ്റ്റ് ആയി നൽകി. ഏകദേശം നാലര കോടി വിലമതിക്കുന്ന വാഹനമാണ് ഇത്. ഇത് കൂടാതെ നീറ്റ് അംബാനിയെ പോലെ തന്നെ ഭാവി മരുമകൾ രാധികയും ഒരു ഭരതനാട്യം നടക്കുകയാണ്.
2022 വർഷത്തിൽ അംബാനി കുടുംബം ഇവരുടെ അരങ്ങേറ്റ ചടങ്ങ് നടത്തിയിരുന്നു. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലെ ഗ്രാൻഡ് തിയേറ്ററിൽ വച്ചായിരുന്നു ഭരതനാട്യം അരങ്ങേറ്റം നടന്നത്. ഇതുകൂടാതെ അടുത്ത പുറത്തുവന്ന ഒരു ചിത്രത്തിൽ രാധിക ധരിച്ചിരുന്ന ഡയമണ്ട് നെക്ലേസ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യ നീറ്റ അംബാനിയുടെ ഡയമണ്ട് നെക്ലേസ് ആണ് ഇത്.