മകന് മരിച്ചതിന് പിന്നാലെ മരുമകളെ പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കി ശേഷം മറ്റൊരു വിവാഹം കഴിപ്പിച്ച് അമ്മായി അമ്മ. രാജസ്ഥാനിലെ ശികാറില സുനിത എന്ന പെണ്‍കുട്ടിയെ ആണ് ഭര്‍തൃമാതാവ് കമലാദേവി മറ്റൊരു വിവാഹം കഴിപ്പിച്ചത്. അതേസമയം പഠനം പൂര്‍ത്തിയാക്കിയശേഷം സുനിതയ്ക്ക് ഒരു സ്കൂളില്‍ അധ്യാപികയായി ജോലിയും ലഭിച്ചു.
2016 ലായിരുന്നു ശുഭം സുനിതയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് എംബിബിഎസ് പഠനത്തിനായി ശുഭം കിര്‍ഗിസ്ഥാനിലേക്കു പോയി . 2016 നവംബറില്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശുഭ മരിച്ചു.
പിന്നീട് അഞ്ച് വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയായിരുന്നു സുനിത, സ്വന്തം മകളെ പോലെ തന്നെയാണ് സുനിതയെ കമലാദേവി കണ്ടിരുന്നത്. മരുമകളെ തുടര്‍ന്ന് പഠിപ്പിക്കുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കിയ ശേഷം മക്കളെപ്പോലെ സുനിതയെയും മറ്റൊരു വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്തു.
അതേസമയം സ്ത്രീധനം വാങ്ങുന്നതിലും കൊടുക്കുന്നതിലും ശക്തമായി എതിര്‍ക്കുന്ന ഒരു വ്യക്തി കൂടിയാണ് കമലാദേവി. സുനിതയില്‍ നിന്നും ഇവര്‍ സ്ത്രീധനം വാങ്ങിച്ചില്ല. മരുമകളെ മറ്റൊരു വിവാഹം കഴിപ്പിച്ചപ്പോഴും അവര്‍ സ്ത്രീധനം വാഗ്ദാനം ചെയ്തിരുന്നില്ല.