അസം പൊലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റില്‍. സോനിത്പുര്‍ സ്വദേശി അസ്മത് അലി, സഹായി അമീര്‍ ഖുസ്മു എന്നിവരാണ് നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായത്.
വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത് അലി. അസം പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇയാള്‍ കേരളത്തിലേക്ക് കടക്കുകയും ഒളിവില്‍ താമസിച്ചു വരികയുമായിരുന്നു.
അസം പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസ്മതിനെ നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അസം പൊലീസ് നിലമ്പൂര്‍ എത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമില്‍ എത്തിക്കുമെന്നാണ് വിവരം.