ഐശ്വര്യ ലക്ഷ്മി എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ഉണ്ട് താരത്തിന്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ചലച്ചിത്രം മേഖലകളിലും നടി സജീവമാണ്. താരം പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ സംവിധായകൻ മണിരത്നമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ ഷൂട്ട് സെറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് ഇത് എന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രീകരണത്തിന് ഇടയിലുള്ള ചില രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നു എന്ന് താരം പറഞ്ഞിരിക്കുന്നു.
View this post on Instagram
ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. മണിരത്നം ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രം കൂടിയാണ് ഇത്. വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിക്രം, ഐശ്വര്യ റായി, ത്രിഷ, ജയം രവി, കാർത്തി, ജയറാം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഉണ്ട്. സെപ്റ്റംബർ 30ന് ചിത്രം തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. മുൻപ് ഇതിൻറെ ട്രെയിലർ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
View this post on Instagram
എ ആർ റഹ്മാനാണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. മദ്രാസ് ടാക്കീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് നോവൽ പൊന്നിയിൻ സെൽവനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എന്തായാലും പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ഇതിനുവേണ്ടി കാത്തിരിക്കുന്നത്.
View this post on Instagram