മലയാളം ബിഗ്ബോസ് ഷോയിലെ മുഖ്യ താരങ്ങളില്‍ ഒരാളാണ് ജിന്റോ.പവര്‍ ടീമിന്റെ ഭാഗമായി നിന്നുകൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന തീരുമാനങ്ങളില്‍ മിക്കതും യുക്തിസഹമല്ലെങ്കിലും നിഷ്കളങ്കന് ഇമേജ് പുറത്തെ പ്രേക്ഷകര്‍ക്കിടയില്‍ ജിന്റോയ്ക്ക് ഇപ്പോഴും തുണയാവുന്നുണ്ട്. എന്നാല്‍ മറ്റ് മത്സരാര്‍ഥികളെ സംബന്ധിച്ച് ജിന്റോ ഒരു ശല്യവും മണ്ടനുമാണ്. ഇപ്പോഴിതാ ജിന്റോയുടെ പുറത്തെ പിന്തുണ വ്യക്തമാക്കുന്ന ഒരു പോസ്റ്റുമായി മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ആര്യ രംഗത്ത് എത്തിയിരിക്കുന്നു.
ജിന്റോയെക്കുറിച്ചുള്ള ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബിഗ് ബോസിനോട് ജിന്റോ സംസാരിക്കുന്നത് അടക്കം വച്ച് ആര്യ കുറിക്കുന്നത് ഇങ്ങനെയാണ് -” ഈ മനുഷ്യനാണ് ബിഗ് ബോസ് മലയാളം സീസണ് 6 ന്റെ മുഖം . ബിഗ് ബോസ് 6 ജിന്റോയ്ക്ക് മുമ്പും ജിന്റോയ്ക്ക് ശേഷവുംഎന്ന് അറിയപ്പെടും.മറ്റൊന്ന് ഇയാള്‍ ശരിക്കുമൊരു കുഞ്ഞുവാവായാണ്. മുമ്പൊരിക്കലും ഒരാളും ബിഗ് ബോസിന് ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒരു അമ്മ തന്റെ സങ്കടപ്പെട്ടിരിക്കുന്ന കുഞ്ഞിനെ കേട്ടിരിക്കുന്നത് പോലെ കേള്‍ക്കുന്നതും കണ്ടിട്ടില്ല”.
മറ്റൊന്ന് പവര്‍ ടീം അംഗം എന്ന നിലയില്‍ നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ജിന്റോ നിരവധി പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. പവര്‍ ടീമിനിടയില്‍ മിക്കപ്പോഴും ഉടലെടുക്കുന്ന അഭിപ്രായവ്യത്യാസത്തിന് പരിഹാരം എന്ന നിലയിലാണ് ഒരാളെക്കൂടി ഒപ്പം കൂട്ടാന്‍ മോഹന്‍ലാല്‍ നിര്‍ദേശിച്ചത് അനുസരിച്ച്. റസ്മിന്റെ തീരുമാനപ്രകാരം അര്ജുന് ആണ് മൂന്നാമനായി എത്തിയിരുന്നു.