ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് ആര്യ. ബഡായി ബംഗ്ലാവിലെ ആര്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപക്ഷേ ആര്യ എന്ന താരത്തെ മലയാളികള്‍ അടുത്തറിഞ്ഞതും ഈ ഒരൊറ്റ പരിപാടിയിലൂടെയാണ് എന്ന് തന്നെ പറയാം. എന്നാല്‍ പിന്നീട് ബിഗ് ബോസിലേക്ക് ആര്യ മത്സരിക്കാന്‍ എത്തുകയായിരുന്നു. പക്ഷേ ബഡായി ബംഗ്ലാവില്‍ കണ്ട ആര്യയെ അല്ല ബിഗ്ബോസില്‍ പ്രേക്ഷകര്‍ കണ്ടത്. യഥാര്‍ത്ഥത്തില്‍ താന്‍ ഇങ്ങനെയാണ് പിന്നീട് താരം പറഞ്ഞിരുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന വാല്‍ക്കണ്ണാടി അവതരിപ്പിക്കുന്നത് ആര്യയാണ്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് ആര്യ. താരത്തിന്റെ ഫോട്ടോഷൂട്ടും അതുപോലെ , പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ മുന്‍ ഭര്‍ത്താവ് രോഹിത് സുശീലിന്റെ രണ്ടാം വിവാഹം. തങ്ങള്‍ വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയാണ് മുന്നോട്ടു പോകുന്നതെന്ന് ആര്യ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ വിവാഹ വാര്‍ത്ത പുറത്തു വന്നതോടെ ആര്യക്ക് നേരെ ട്രോളും വരാന്‍ തുടങ്ങി. എന്നാല്‍ ഇതിനെ സങ്കടത്തോടെ നോക്കി കാണാതെ , സെല്‍ഫ് ട്രോളും ആര്യ നടത്തി. ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയാണ് തന്റെ വിശേഷം ആര്യ പങ്കുവെച്ചത്. ഇതിനിടെയാണ് ട്രോളന്മാര്ക്കുള്ള മറുപടിയും താരം കൊടുത്തത്.
ആര്യ നെഞ്ചുപൊട്ടിക്കരഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ടായിരുന്നു. സുഹൃത്തുക്കളേ ഇന്നലെ എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ അത് കാലാവസ്ഥയുടേതായിരുന്നില്ല. എന്റെ നെഞ്ചുപൊട്ടി ഞാന്‍ കരഞ്ഞ കണ്ണീരായിരുന്നു എന്നായിരുന്നു ആര്യ പറഞ്ഞത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹ ചിത്രങ്ങള്‍ കണ്ട് നെഞ്ചുപൊട്ടി ആര്യ എന്നായിരുന്നു ഒരു വാര്‍ത്തയുടെ തലക്കെട്ട്. ഇതേക്കുറിച്ചായിരുന്നു ആര്യ പ്രതികരിച്ചത്.