ബഡായി ബംഗ്ലാവ് എന്ന മികച്ച റിയാലിറ്റി ഷോയിലൂടെ വന്ന് ശ്രദ്ധ നേടിയ താരമാണ് ആര്യ ബാബു . നിരവധി പരമ്പരകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ജനശ്രദ്ധ ഏറ്റവും അതികം പിടിച്ചു പറ്റിയത് ബഡായി ബംഗ്ലാവിലൂടെയാണ്. നൃത്തം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിങ്, അവതാരക എന്നീ മേഘലകളിലെല്ലാം തിളങ്ങിയ നടി കൂടിയാണ് ആര്യ.
View this post on Instagram
ഡിസൈനിങ് രംഗത്ത് മികവ് തെളിയിച്ച ആര്യ ‘അറോയ്’ എന്നു പേരുള്ള ഡിസൈനിങ് ഷോപ്പും തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. പഴയ മോഡലിംഗ് കഴിവുകള്‍ താന്‍ ഇപ്പോഴും മറന്നിട്ടില്ല എന്ന് തെളിയിച്ച് കൊണ്ടാണ് പുതിയ ഷോപ്പ് ആരംഭിച്ചത്. ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോ ആണ് വൈറല്‍ ആവുന്നത്.
View this post on Instagram
ദുബായില്‍ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് താരം. ഇവിടെ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. ധാരാളം വീഡിയോയും ആര്യ പങ്കുവെച്ചിട്ടുണ്ട്. ദുബായ് എക്സ്പോ കാണാന്‍ ആണ് ആര്യ പോയിരിക്കുന്നത്. ‘എന്നെ തന്നെ മെച്ചപ്പെടുത്തുന്നതില്‍ ഞാന്‍ അഡിക്റ്റഡ് ആയിരിക്കുന്നു” എന്നാണ് ഫോട്ടോയ്ക്ക് ആര്യ നല്കിയ ക്യാപ്ഷന്‍.
പലതരം സ്റ്റൈലിഷ് ആയ കോസ്റ്റിയൂമിലാണ് ആര്യ ഓരോ ദിനവും ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നത്. ദുബായ് എക്സ്പോ കാണുന്നതിന്റെയും ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശിച്ചതിന്റെയും ചിത്രങ്ങളാണ് കൂടുതലായി ആര്യ പങ്കുവച്ചിട്ടുളളത്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.