മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുമോൾ. 2014 വർഷത്തിൽ അനിയത്തി എന്ന സീരിയലിലൂടെ ആണ് അനുമോൾ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരുപാട് കഥാപാത്രങ്ങളെ ടെലിവിഷൻ സ്ക്രീനിൽ അവതരിപ്പിച്ചു അനുമോൾ.
സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് അനുമോൾ. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരെ ഇൻസ്റ്റഗ്രാം വഴി അറിയിക്കാറുമുണ്ട് താരം. ഇപ്പോൾ അനുമോളുടെ കുറച്ചു ഫോട്ടോസ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പച്ച സാരിയിലും നീല സാരിയിലും അനുമോൾ പോസ്റ്റ് ചെയ്ത കുറച്ചു ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.
പച്ച സാരിയിൽ സൂപ്പർ കൂൾ ആയിട്ടും നീലസാരിയിൽ അതേസമയം, സൂപ്പർ ക്ലാസ് ആയിട്ടും ആണ് അനുമോൾ എത്തുന്നത്. പച്ചയും മഞ്ഞയും കലർന്ന സെമി ട്രാൻസ്പരന്റ് സാരിയാണ് ഒന്ന്. അതേസമയം പക്കാ ട്രഡീഷണൽ അറ്റയർ ആണ് മറ്റൊന്ന്. ഇരു സാരികൾക്കും ചേരുന്ന ആഭരണങ്ങളും ചിത്രത്തിന് മിഴേവേകുന്നുണ്ട്.
ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആണ് അനുമോളെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഈ പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി കൂടിയാണ് അനുമോൾ. കേരള യൂണിവേഴ്സിറ്റി നിന്നും സംസ്കൃതത്തിൽ ബിരുദമെടുത്ത താരമാണ് അനുമോൾ.