ദിലീപ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിൻറെ നാഥൻ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാദിർഷ ആണ്. ദിലീപും ഡോക്ടർ സക്കറിയ തോമസും ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
നിരവധി പ്രേക്ഷകരും സിനിമാതാരങ്ങളും ചിത്രം കണ്ട് അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് പ്രശസ്ത നടി അനു സിത്താര. ചിത്രം ഒരുപാട് ചിരിപ്പിച്ചു എന്നാണ് അനൂ പറയുന്നത്. സമാധാനത്തോടെ ഒരുപാട് ചിരിച്ചു കാണാൻ കഴിയുന്ന ചിത്രമാണ് ഇത്. ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുവാൻ ആണ് തനിക്ക് ഇഷ്ടം. വീട്ടിൽ ഇരിക്കുമ്പോഴും ദിലീപേട്ടൻ്റെ ചിത്രങ്ങൾ കാണുവാൻ ആണ് ഇഷ്ടം.
വ്യത്യസ്ത വേഷങ്ങൾ ചെയ്യുവാൻ അങ്ങേയറ്റം കഴിവുള്ള നടനാണ് അദ്ദേഹം. ഈ ചിത്രം കാണുമ്പോൾ തന്നെ ഈ കഥാപാത്രം എങ്ങനെ ചെയ്തു എന്ന് സംശയം തോന്നും. ഉർവ്വശി ചേച്ചി ഭയങ്കര രസമാണ്. ചിത്രത്തിൽ ദിലീപ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ആ ഗാനത്തെയും താരം പ്രശംസിക്കുന്നു.
നാരങ്ങ മിഠായി എന്ന ഗാനമാണ് ചിത്രത്തിൽ ദിലീപ് ആലപിച്ചത്. സാറേ സാറേ സാമ്പാറേ എന്ന ഗാനം ഇപ്പോൾ മാറി. അത് നാരങ്ങ മിഠായി ആയിട്ടുണ്ട്. അവതാരകയുടെ ചോദ്യത്തിന് മറുപടിയെന്നോണം അനുസിത്താര പറയുന്നത്.