അവതാരികയും അഭിനേത്രിയുമായെല്ലാം കഴിവ് തെളിയിച്ച താരമാണ് അനു ജോസഫ്. ഇന്ന് യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷം പങ്കുവെച്ച് അനു എത്താര്‍. ഇപ്പോള്‍ തന്റെ പുതിയ വീടിനെ കുറിച്ചാണ് അനു പറയുന്നത്. മൂന്ന് കോടി രൂപയുടെ അഡാര്‍ വീടാണ് അനു വയ്ക്കുന്നത്. കോടികള്‍ ചിലവഴിച്ച് ഒരുക്കുന്ന വീടിന് നിരവധി പ്രത്യേകതകളുമുണ്ട്.
വീടിന്റെ പണി കഴിയാര്‍ ആയി. അനുവിന്റെ വീട് 5500 സ്ക്വയര്‍ ഫീറ്റാണ് . പുറത്തുനിന്നും കാണുമ്പോള്‍ തന്നെ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അയ്യായിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റില്‍ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്. ഒരു ഓഫീസ് പര്‍പ്പസിനും ഉപയോഗിക്കാനാകും. ഷൂട്ടിങ് പര്‍പ്പസിനുമൊക്കെ വീട്ടില്‍ സ്ഥലമുണ്ടാകുമെന്നും വീഡിയോയില്‍ താരം പറയുന്നു.
കാസര്‍ഗോഡുകാരിയാണ് അനു. എന്നാല്‍ ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ തിരുവനന്തപുരത്താണ് അനു താമസിക്കുന്നത്. നടിയുടെ മാതാപിതാക്കളും സഹോദരിയും കാസര്‍കോട് തന്നെയാണ് നില്‍ക്കുന്നത്. ഇപ്പോള്‍ യൂട്യൂബ് ചാനലിലാണ് താരം തിളങ്ങുന്നത്.
കാര്യം നിസ്സാരം എന്ന പരമ്പരയിലെ അനുവിന്റെ കഥാപാത്രം ശ്രദ്ധനേടിയിരുന്നു. അനു ജോസഫ് എന്ന നടിയെ പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പിച്ചതും ഈ പരമ്പര തന്നെ.