ചുരുക്കം സിനിമയിലൂടെ അഭിനയരംഗത്ത് ശ്രദ്ധേയയായ നടിയാണ് ആൻ അഗസ്റ്റിൻ. വളരെ ചുരുക്കം നാളുകൾ കൊണ്ടാണ് ആൻ അഗസ്റ്റിൻ സിനിമാമേഖലയിലെ ജീവസ്സുറ്റ കഥാപാത്രങ്ങളുടെ ഭാഗമായത്. നടൻ അഗസ്റ്റിന്റെ മകൾ എന്നതിലുപരി നല്ല നടി എന്ന പേര് ഉണ്ടാക്കിയെടുക്കാൻ ആൻ അഗസ്റ്റിൻ കഴിഞ്ഞു. വിവാഹശേഷം സിനിമ മേഖലയിൽ നിന്നും കുറച്ചു നാളത്തേക്ക് മാറി നിന്നിരുന്നെങ്കിലും പിന്നീട് ചെറിയ വേഷങ്ങളിലൂടെ ആൻ സിനിമയിലേക്ക് തിരിച്ചു വന്നു. കുറച്ചുനാളുകളായി സിനിമാ മേഖലയിൽ നിന്നും മാറിനിന്ന ആനിനെ കുറിച്ച് വലിയ വിശേഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ചിത്രത്തിലൂടെ വൈറലായിരിക്കുകയാണ്.
മുന്തിരി വൈൻ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ഫോട്ടോകളാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾക്കൊപ്പം താരം പങ്കു വച്ചിരിക്കുന്ന കുറിപ്പും വൈറലാണ്. ‘ഈ സാരി എന്റെ അമ്മയുടെ അലമാരയിലെ സാരികളെ ഓർമ്മിപ്പിക്കുന്നു ഇവ എന്റെ പല ഓർമ്മകളെയും തിരിച്ചു കൊണ്ടു വരികയാണ്. അമ്മയുടെ പക്കൽ ഉണ്ടായിരുന്ന പഴയ കോട്ടൻസാരി തരുന്ന അനുഭൂതി മറ്റൊന്നിനും തരാൻ കഴിയില്ല. എന്ത് ധരിച്ചാലും എനിക്ക് ഇത് തരുന്ന ആസ്വാദനം ഉണ്ടാവില്ലെന്നും ഞാൻ പറയുന്നു’.
പിന്നെ സിനിമയിൽ അച്ഛന്റെ സാന്നിധ്യത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും വലിയ സ്വീകാര്യതയാണ് ആനിന് സിനിമാലോകത്ത് ലഭിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആൻ അഗസ്റ്റിൻ സിനിമയിലേക്കെത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ ടി ജോണും ആയി ആൻ വിവാഹിതയായത്തിനു ശേഷമാണ് സിനിമാ ലോകത്തു നിന്നും മാറി നിന്നത്.