National

റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; ബിജെപി നേതാവിന്റെ റിസോര്‍ട്ട് വേശ്യാവൃത്തിയുടെ കേന്ദ്രമായിരുന്നുവെന്ന് മുന്‍ ജീവനക്കാര്‍

റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയുടെ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാര്‍. വേശ്യാവൃത്തിയുടെയും ലഹരി ഉപയോഗത്തിന്റെയും കേന്ദ്രമായിരുന്നു റിസോര്‍ട്ടെന്ന് ജീവനക്കാര്‍ പറയുന്നു. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ജീവനക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

- Advertisement -

റിസോര്‍ട്ടിനുള്ളില്‍ വേശ്യാവൃത്തിയും ലഹരിയിടപാടും തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. പുള്‍കിത് ചിലപ്പോള്‍ പ്രത്യേക അതിഥികളെ കൊണ്ടുവരുമായിരുന്നു. അവര്‍ക്കൊപ്പം പേരറിയാത്ത സ്ത്രീകളും വന്നിരുന്നു. അതിഥികള്‍ മുറിയില്‍ ഈ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവര്‍ക്കായി വില കൂടിയ മദ്യവും കഞ്ചാവ് അടക്കമുള്ള ലഹരിയും എത്തിച്ചിരുന്നുവെന്നും മുന്‍ ജീവനക്കാര്‍ പറയുന്നു.

പുള്‍കിത് ആര്യ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചവരെ മോഷണം അടക്കമുള്ള കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങളുമുണ്ടായി. സഹിക്കാന്‍ വയ്യാതെയാണ് രാജി വച്ചതെന്നും ഇവര്‍ വ്യക്തമാക്കി

ഭോഗ്പൂരിലെ റിസോര്‍ട്ടില്‍നിന്ന് കാണാതായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് ഋഷികേഷിലെ കനാലില്‍നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ പുള്‍കിത്, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ റിസോര്‍ട്ട് പൊളിച്ച അധികൃതരുടെ നടപടി വിവാദമായിരുന്നു.

Rathi VK

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

6 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

6 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

6 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

7 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

7 hours ago