മോഡലും ,അഭിനേത്രിയും ,ബിഗ് ബോസ് താരമെല്ലാമാണ് അഞ്ജലി അമീര്‍. ബിഗ് ബോസില്‍ എത്തിയതോടെയാണ് അഞ്ജലി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഷോയില്‍ നിന്നും പോവുകയായിരുന്നു ഈ താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി. ഇപ്പോഴിതാ കഴിഞ്ഞദിവസം അഞ്ജലി പങ്കുവെച്ച ഒരു വീഡിയോയ്ക്ക് വിശദീകരണം നല്കി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ആ വീഡിയോയില്‍ അഞ്ജലി കരഞ്ഞുകൊണ്ട് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് കാണാമായിരുന്നു. മുടി മുറിക്കുന്നതും ജീവിതം അവസാനിക്കാന്‍ പോകുന്നതിനെക്കുറിച്ചും എല്ലാം അഞ്ജലി സംസാരിച്ചിരുന്നു. പിന്നീട് അഞ്ജലി ആ വീഡിയോ ഡിലീറ്റ് ചെയ്തു. ഇപ്പോള്‍ അതേക്കുറിച്ചാണ് അഞ്ജലി സംസാരിക്കുന്നത്. അതൊരു റീല്‍ വീഡിയോ മാത്രമായിരുന്നു എന്ന് അഞ്ജലി പറയുന്നു.
ജീവിതത്തില്‍ ബ്രേക്ക് അപ്പ് സംഭവിച്ചാല്‍, ജീവിതം തീര്‍ന്നു എന്നൊക്കെ ചിന്തിക്കുന്ന അവസ്ഥയില്‍ സാധാരണ ഒരു മനുഷ്യന് ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ റീ ക്രിയേറ്റ് ചെയ്തു ഒരു റീല്‍ വീഡിയോ ഇടാന്‍ ആയിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ സംഭവം കയ്യില്‍നിന്നു പോയി. വീഡിയോ കണ്ടു പലരും തെറ്റിദ്ധരിച്ചു , അതുകൊണ്ടുതന്നെ വീഡിയോ ഡിലീറ്റ് ചെയ്തു.
ഇത് കണ്ട് പലരും ഞാന്‍ ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പോലും കരുതി , അതില്‍ മുറിച്ചത് യഥാര്‍ത്ഥ മുടിയല്ല ആ വീഡിയോ ചെയ്യാന്‍ വേണ്ടി വെപ്പ് മുടി വെച്ചിരുന്നു . കുറേ മെസ്സേജുകളും കോളുകളും വന്നതോടെയാണ് വീഡിയോ ഡിലീറ്റ് ചെയ്തത് അഞ്ജലി പറഞ്ഞു.
View this post on Instagram