ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയില്‍ അഭിനയിച്ചതോടെയാണ് നടന് ആനന്ദ് നാരായണന് ശ്രദ്ധിക്കപ്പെട്ടുത്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട് ഈ നടന്. ഇപ്പോള്‍ തന്റെ ചാനല്‍ വഴി നടന് പങ്കുവെച്ച പുതിയ വീഡിയോ ആണ് വൈറലാകുന്നത്.
പലപ്പോഴും താന്‍ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് താഴെ വരുന്ന കമന്റിന് ആണ് താരം മറുപടിയുമായി എത്തിയത്. എങ്ങനെയാണ് ചേട്ടന് വിഗ്ഗ് ഉപയോഗിക്കുന്നത്, താടിക്ക് ഏത് ഡൈ ആണ് തേക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് താരം പറയുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ തന്നെ വിഗ്ഗ് വെക്കുന്നത് ഞാന്‍ കാണിക്കാം, പക്ഷേ താടി ഡൈ ചെയ്യുന്നുണ്ട് എന്ന കമന്റ് ഒഴിവാക്കണം, എന്റെ രണ്ട് മക്കളാണ് സത്യം ഇതുവരെ താടിക്ക് ചെയ്തിട്ടില്ലെന്നും ഇതുവരെ ദൈവം സഹായിച്ച് തനിക്ക് അങ്ങനെ ഒരു ആവശ്യം വന്നിട്ടില്ലെന്നും നടന് പറയുന്നു. ഇത് പറഞ്ഞതിന് പിന്നാലെ വിഗ്ഗ് ഉരാനുള്ള ശ്രമത്തിലായിരുന്നു ആനന്ദ്.
ഭാര്യ മിനിയോടും വിഗ്ഗ് മാറ്റാന്‍ നടന് ആവശ്യപ്പെട്ടു, എന്നാല്‍ ഇത് പുറത്തേക്ക് വരുന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായില്ലേ, ഇനിയും മനസ്സിലായില്ലെങ്കില്‍ ഞാന്‍ മുടി വെട്ടി കാണിക്കാം. വിഗ്ഗ് ആണെങ്കില്‍ ആരെങ്കിലും മുടി വെട്ടുമോ എന്നും ആനന്ദ് ചോദിക്കുന്നു. പിന്നീട് ആനന്ദ് കുളിച്ചിട്ട് വന്നു. ദൈവം സഹായിച്ച് തനിക്ക് ഇതുവരെ വിഗ്ഗ് വെക്കേണ്ടി വന്നിട്ടില്ലെന്നും താരം വ്യക്തമാക്കി. കഷണ്ടി ഉള്ളവരെ കളിയാക്കാന്‍ വേണ്ടിയോ ഡൈ ചെയ്യുന്നവരെ കളിയാക്കാന്‍ വേണ്ടിയോ അല്ല താന്‍ ഈ വീഡിയോ ചെയ്തതെന്നും , നിരന്തരം നേരിടുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് തോന്നി അതാണ് ആനന്ദ് വീഡിയോയില്‍ പറഞ്ഞു.