കഴിഞ്ഞ ദിവസം തൊട്ട് ഗായിക അമൃത സുരേഷിനെ സംബന്ധിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. നടന് ബാലയെ ആയിരുന്നു അമൃത പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം അധിക കാലം മുന്നോട്ട് പോയില്ല. ചില അഭിപ്രായ വ്യത്യാസം മൂലം ഇവര്‍ വേര്‍പിരിയുകയായിരുന്നു. ശേഷം മകള്‍ അമ്യതക്കൊപ്പം ആണ് താമസം. ബാല മകളെ വിളിക്കാറും കാണാറും ഉണ്ട് എന്നത് നേരത്തെ തന്നെ പുറത്തുവന്ന കാര്യം ആണ്.
എന്നാല്‍ താന്‍ കഴിഞ്ഞ ദിവസം മകളെ കാണണം എന്ന് പറഞ്ഞ് അമൃതയെ വിളിച്ചെങ്കിലും മകളെ കാണിച്ചില്ല എന്ന പരാതിയുമായി ബാല രംഗത്ത് വന്നിരുന്നു. തന്നെ ഒഴിവാക്കുകയാണ് എന്ന് കാണിച്ചാണ് ബാല രംഗത്ത് വന്നത്. എന്നാല്‍ ഇതില്‍ പ്രതികരിച്ച് അമൃതയും വന്നിരുന്നു. സംഭവം അങ്ങനെ ഒന്നും അല്ല എന്ന് പറഞ്ഞാണ് അമൃത രംഗത്ത് വന്നത്. മാത്രമല്ല തെളിവ് സഹിതം കാണിച്ചാണ് അമൃത പ്രതികരിച്ചത്. ഇതിനിടെ ഇവര്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. ഇതില്‍ അമൃതയോട് വളരെ മോശമായ രീതിയിലാണ് ബാല സംസാരിക്കുന്നത്.
താന്‍ പുറത്താണ് ഉള്ളത്, കൊവിഡ് റിസള്‍ട്ടിന് വേണ്ടി കാത്തുനില്‍ക്കുകയാണ് വീട്ടില്‍ എത്തിയിട്ട് തിരിച്ചു വിളിക്കാം എന്ന് അമൃത പറയുമ്പോള്‍ അത് കേള്‍ക്കാന്‍ നിക്കാതെ ബാല തിരിച്ച് നീ ആരുടെ കൂടെയാണ് എന്ന് ഞാന്‍ ചോദിച്ചില്ല, എനിക്ക് മകളെ കാണണം എന്ന തരത്തിലാണ് സംസാരിക്കുന്നത്. മാത്രമല്ല അമൃത പറയുന്നതൊന്നും തന്നെ വ്യക്തമായി കേള്‍ക്കാന്‍ ബാല തെയ്യാറുവുന്നില്ല.
ഇവിടെ ഒരു സിംഗിള്‍ മദര്‍ പുറത്താണെന്ന് പറഞ്ഞാല്‍ അത് ആരുടെയും കൂടെയാണെന്നല്ല അര്‍ത്ഥം എന്നാണ് അമൃത പറയുന്നത്. എന്നാല്‍ ഇതിന് നേരെയാണ് കുറേ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഇത്തരം കമന്റുകള്‍ വന്നതോടെയാണ് ശക്തമായി പ്രതികരിച്ച് അമൃത വന്നത്.