കഴിഞ്ഞദിവസമാണ് സംഗീത സംവിധായകന് ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റെയും ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയത് . പിന്നാലെ താരങ്ങള്‍ക്ക് നേരെ നിരവധി വിമര്‍ശനമുയര്‍ന്നു. ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഇവര്‍ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനും തന്നെ. എന്നാല്‍ ഇതിനോട് രണ്ടുപേരും പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇവര്‍ രണ്ട് പേരും തങ്ങളുടെ വ്യക്തിജീവിതത്തിന് നേര്‍ക്കുയരുന്ന വിമര്‍ശനങ്ങളോട് വളരെ സരസമായി പ്രതികരിച്ചിരിക്കുകയാണ് .
‘ഒരു പണിയുമില്ലാതെ വെറുതെ ചൊറിയും കുത്തിയിരുന്ന് മറ്റുള്ളവരുടെ വ്യക്തി ജീവിതത്തെ വിലയിരുത്തുകയും അനാവശ്യമായി കമൻ്റ് ചെയ്തും കഴിയുന്നവർക്ക് ഈ പുട്ടും മുട്ടക്കറിയും ഞങ്ങൾ സമർപ്പിക്കുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് ഇരുവരും ചിത്രം പങ്കുവെച്ച് പ്രതികരണം നടത്തിയിരിക്കുന്നത്.
ഇതിനു താഴെ നിരവധി കമന്റ് വരുന്നുണ്ട്. കൂടുതലും നെഗറ്റീവ് കമന്റുകള്‍ തന്നെയാണ് വരുന്നത് . ഇതിനുള്ള മറുപടി മറ്റു ചില ആരാധകര്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്. മകള്‍ പാപ്പുവിനെ കുറിച്ചും ചിലര്‍ അഭിപ്രായം പറഞ്ഞു.