രണ്ടാം തവണയും അയോധ്യയിലെ റാം മന്ദിരത്തില്‍ സന്ദര്‍ശനം നടത്തി നടന് അമിതാഭ് ബച്ചന്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് രണ്ടാം തവണയും താന്‍ സന്ദര്‍ശനം നടത്തിയ വിവരം നടന് അറിയിച്ചത്.
‘ജയ് ശ്രീറാം, വിശ്വാസം വീണ്ടും വിളിച്ചു, ഞങ്ങള്‍ അവരെ കൂടെ കൂട്ടി’, അമിതാഭ് ബച്ചന് എക്സില്‍ കുറിച്ചു. ചിത്രങ്ങളും താരം പങ്കുവച്ചു.
T 4916 – जय श्री राम 🚩
आस्था ने फिर बुलाया, और खींचे चले गये हम pic.twitter.com/FoqCdG5zIb
— Amitabh Bachchan (@SrBachchan) February 10, 2024
ക്ഷേത്രം സന്ദര്‍ശിച്ച നടന് അരമണിക്കൂറോളം അവിടെ ചിലവഴിച്ചെന്നും തുടര്‍ന്ന്, കമ്മീഷണര്‍ ഗൗരവ് ദയാലിന്റെ വസതിയില്‍ അയോധ്യയിലെ ഭരണാധികാരികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
താന്‍ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്ന ഒരു ജ്വല്ലറി ബ്രാന്‍ഡിന്റെ 250-ാമത് സ്റ്റോര്‍ തുറക്കുന്നതിന്റെ ഭാഗമായി നടന് ക്ഷേത്രത്തില്‍ ആഭരണങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
താരം രണ്ടാം തവണയാണ് അയോധ്യ റാം മന്ദിര്‍ സന്ദര്‍ശിക്കുന്നത്. ജനുവരി 22ന് ക്ഷേത്ര ഉദ്ഘാടനത്തിനും താരം എത്തിയിരുന്നു.