മഴ പെയ്യുമ്പോൾ ഒരു ചൂട് ചായയും പഴംപൊരിയും മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷനുകളിൽ ഒന്നാണ് . നടി അമല പോളിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലും ഇതേ കുറിച്ചുള്ള പരാമർശമാണ് . മുണ്ടുടുത്ത് മാസ്ക് ധരിച്ചാണ് അമലയുടെ നിൽപ്പ്. “മഴയത്ത് മുണ്ടുടുത്ത് ചായയും പഴമ്പൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങൾ,” എന്നാണ് താരം കുറിക്കുന്നത്.
ചിത്രത്തിൽ “എന്റെ പുഷ്പൻമാർ” എന്ന് അമല വിശേഷിപ്പിക്കുന്ന രണ്ടു പേര് കൂടിയുണ്ട്.
ഇടയ്ക്കു ലോക്കഡോൺ സമയത്തു പെയ്ത മഴയിൽ തുള്ളിച്ചാടുന്ന വിഡിയോയും അമല പോൾ പങ്കു വെച്ചിരുന്നു .മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്, തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചൊക്കെയാണ് താരത്തിന്റെ ആഘോഷം. വിഡിയോയ്ക്കിടയിൽ അമ്മയുടെ ശബ്ദവും കേൾക്കാം .
“ആദ്യം വരുന്നതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ ആദ്യ മഴ. 2020ൽ ആദ്യമായ് കായ്ച്ച മാങ്ങകൾ. സ്നേഹത്തിന്റേയും ശാന്തിയുടേയും എന്റെ ആദ്യ യാത്ര. പ്രപഞ്ചം നൽകുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. ക്യാമറയും ഡയലോഗും അമ്മ,” എന്നാണ് അമല കുറിച്ചത്.