തെന്നിന്ത്യയിലെ ഏറ്റവും അധികം താരമൂല്യമുള്ള നടന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിലാണ് അല്ലു അർജുൻ ഉള്ളത്. ഐക്കൺ സ്റ്റാർ എന്നാണ് ഇദ്ദേഹത്തെ തെലുങ്ക് ഇൻഡസ്ട്രിയിൽ വിശേഷിപ്പിക്കുന്നത്. നിരവധി ആരാധകരാണ് അല്ലുവിന് ഇന്ത്യയിൽ എമ്പാടും ഉള്ളത്. എന്നാൽ ഇപ്പോൾ തന്റെ ആരാധകർ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്ന് തെളിയിച്ചിരിക്കുകയാണ് താരം.
ന്യൂയോർക്കിൽ നടന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി ഇദ്ദേഹമാണ് എത്തിയത്. തന്റെ പത്നി സ്നേഹക്കൊപ്പമാണ് താരം ചടങ്ങിൽ പങ്കെടുത്തത്. ഏതാണ്ട് 5 ലക്ഷം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു എന്ന റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയോടുള്ള കടുത്ത ദേശസ്നേഹം പ്രകടിപ്പിക്കുമ്പോൾ തന്നെ അല്ലു അർജുനനോടുള്ള ആരാധന പ്രകടിപ്പിക്കാനും ആരാധകർ മറന്നില്ല.
സാധാരണ പരേഡിന് കാണാത്ത അത്രയും ഇന്ത്യക്കാർ ചടങ്ങിന് എത്തിച്ചേർന്നിരുന്നു എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ ദേശീയ പതാക വീശി താരം വാഹനത്തിൽ പോകുന്ന ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. താരത്തെ വലിയ കരഘോഷത്തോടെയാണ് ആരാധകർ വരവേറ്റത്.
തന്റെ പ്രിയപ്പെട്ട ആരാധകരെ അഭിവാദ്യം ചെയ്യുവാനും ഇദ്ദേഹം മറന്നില്ല. ഇതിനുശേഷം ന്യൂയോർക്ക് മേയർ എറിക് ആഡംസ് അല്ലുവിനെ ആദരിച്ചു. കുറച്ചു സമയം ഇരുവരും കൂടികാഴ്ച നടത്തുകയും ചെയ്തു. ഇതിനിടയിൽ പുഷ്പ രണ്ടാം ഭാഗം ഈ കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരുന്നു.