കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെ സുപ്രിയ മേനോന്റെ മകളായ അലംകൃത എന്ന അല്ലിയുടെ ഏഴാം പിറന്നാള്‍. മകളുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരങ്ങള്‍ അല്ലിക്ക് പിറന്നാള്‍ ആശംസ അറിയിച്ചത്. കുറെ നാളുകള്‍ക്കു ശേഷമാണ് അല്ലിയുടെ മുഖം വ്യക്തമായി കാണിച്ചുകൊണ്ടുള്ള ഒരു ചിത്രം പങ്കു വെച്ചത്. ഇതിനു പിന്നാലെ അല്ലിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ആരാധകരും എത്തി. ഇപ്പോഴിതാ അല്ലിയുടെ ഒരു ശബ്ദ സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് . ആശംസ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടാണ് അല്ലി എത്തിയിരിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ അല്ലി മുഖം കാണിക്കാതെ തിരിഞ്ഞു നില്ക്കുന്ന ഒരു ഫോട്ടോയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രിയ പങ്കുവെച്ച ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ് .
ജന്മദിനത്തില് ആശംസകളറിയിച്ചവര്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ അല്ലിമോള്. ‘ എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി, മികച്ചൊരു ജന്മദിനമായിരുന്നു ഇത്,’ എന്ന് അല്ലി ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ സുപ്രിയയാണ് ഈ ശബ്ദസന്ദേശം പങ്കുവച്ചത്. ”നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി! അല്ലിക്ക് ഒരു മികച്ച ജന്മദിനമായിരുന്നു ഇത്!,” എന്ന കാപ്ഷനോടെ ആണ് സുപ്രിയ ഈ വീഡിയോ പങ്കുവച്ചത്.
അതേസമയം കഴിഞ്ഞ ദിവസം മകള്‍ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് സുപ്രിയ കുറിച്ചത് ഇങ്ങനെ.. ‘ഏഴ് വര്‍ഷം മുമ്പ് നീയാല്‍ ദാദയും മമ്മയും അനുഗ്രഹിക്കപ്പെട്ടത് ഇന്നലെയാണെന്നത് പോലെ തോന്നുന്നു. ഈ കൊച്ചു ശരീരത്തില്‍ വലിയ ഹൃദയമുള്ളവള്‍ അവളുടെ സ്നേഹവും അനുകമ്പയും കൊണ്ട് ഞങ്ങളെ നിലനിര്‍ത്തുമെന്നും ഓരോ ദിവസവും അവളുടെ ദയയിലൂടെ നമ്മെ ഓരോന്ന് പഠിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. നല്ലവരായിരിക്കുകയും നന്മ ചെയ്യുന്നതും ഒരു അപൂര്‍വ ഗുണമായി മാറുന്ന ഈ ലോകത്ത്, ദൈവം അത് നല്കി നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. നിന്നിലെ നന്മ ഓരോ ദിവസവും വളരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, അത് നിനക്ക് വാര്ണക്കടലാസുകള് പറന്നു വീഴുന്നതുപോലെ പടര്‍ത്താന്‍ കഴിയും! നിന്നെ നല്കി ഞങ്ങളെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനോട് നന്ദി പറയുന്നു, അല്ലി! ജന്മദിനാശംസകള് നേരുന്നു പ്രിയേ!” സുപ്രിയ കുറിച്ചിരുന്നു.
അതേസമയം 2011 ഏപ്രില്‍ 25 ആണ് പൃഥ്വിരാജ് സുപ്രിയയും തമ്മിലുള്ള വിവാഹം നടക്കുന്നത് . പിന്നാലെ 2014ലാണ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. പൃഥ്വിരാജ് അഭിനയത്തിനൊപ്പം ഇപ്പോള്‍ സംവിധാന രംഗത്തേക്കും ചുവട് വച്ചിരിക്കുകയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായി മാറാന്‍ പൃഥ്വിക്ക് കഴിഞ്ഞു. ഇപ്പോള്‍ ബ്രോ ഡാഡി ആണ് പൃഥ്വി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. കേരളത്തില്‍ ഷൂട്ടിംഗ് നടത്താനുള്ള അനുമതി ലഭിക്കാത്തതിനാല്‍ പുറത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഭാര്യ സുപ്രിയയും പൃഥ്വിയെ സഹായിച്ച് ഒപ്പം തന്നെയുണ്ട്.