ബോളിവുഡില്‍ തിരക്കുള്ള നടിയാണ് ആലിയ, ബാല്യക്കാലം തൊട്ട് സിനിമാ മേഘലയില്‍ സജീവമാണ് താരം. നടിയുടെ അഭിനയ മികവും എടുത്ത് പറയേണ്ടത് തന്നെയാണ്. ഇതിനോടകം നിരവധി സിനിമകളിലാണ് ആലിയ അഭിനയിച്ചത്. എല്ലാം ഹിറ്റ് എന്ന് തന്നെ പറയാം. വേറിട്ട അഭിനയത്തിലൂടെ ആരാധകരെ സ്വന്തമാക്കാന്‍ ആലിയക്ക് അധിക സമയം വേണ്ടി വന്നില്ല.
ഈ അടുത്തായിരുന്നു ആലിയ അമ്മയായത്. എന്നാല്‍ തന്റെ പെണ്‍കുഞ്ഞിന്റെ ഫോട്ടോ ഇതുവരെ പുറത്തുവിട്ടിട്ടില്ല താരം. പ്രസവശേഷം തന്റെ പഴയ സൗന്ദര്യം വീണ്ടെടുത്ത ആലിയയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ജിമ്മിലും അതുപോലെ യോഗയും ചെയ്യുന്നുണ്ട് ആലിയ ഭട്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ആലിയയുടെ ചില ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
കവിളുകള്‍ ഒട്ടി വളരെ പ്രായം കൂടിയ ഒരു സ്ത്രീയെപ്പോലെയാണ് ആലിയ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ബോട്ടോക്സ് ട്രീറ്റ്മെന്റ് ആലിയ ചെയ്തുവെന്ന നിഗമനത്തിലാണ് സോഷ്യല്‍മീഡിയ എത്തിയിരിക്കുന്നത്.
ബോട്ടോക്സ് ട്രീറ്റ്മെന്റ് പാളിയതുകൊണ്ടാണോ ആലിയയുടെ മുഖം ഇങ്ങനെ മാറിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ചിലര്‍ കുറിച്ചു. ആലിയയുടെ മൂക്കും കവിളുമെല്ലാം വല്ലാതെ മാറിയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം സഞ്ചയ് ലീല ബന്‍സാലിയുടെ ബര്‍ത്ത് ഡെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആലിയ എത്തിയിരുന്നു. സഞ്ചയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്തിയവാഡി അടക്കമുള്ള സിനിമകളില്‍ ആലിയയായിരുന്നു നായിക. ബന്‍സാലിയുടെ ഫേവറേറ്റ് നടിമാരില്‍ ഒരാള്‍ കൂടിയാണ് ആലിയ.