ഫിഫ വേള്‍ഡ് കപ്പ് മത്സരത്തില്‍ മെസി കപ്പ് ഉയര്‍ത്തിയത് ആവേശത്തോടെയാണ് ലോക ഫുട്ബോള്‍ ആരാധകര്‍ കണ്ടത്. മെസി കപ്പ് ഉയര്‍ത്തണമെന്ന് മെസ്സിയേക്കാള്‍ അധികം ആഗ്രഹിച്ചത് ഫുട്ബോള്‍ ആരാധകരായിരുന്നു.
അര്‍ജന്റീനയും മെസ്സിയും കപ്പ് ഉയര്‍ത്തിയ ആ നിമിഷം വളരെ വികാര നിര്‍ഭരമായിരുന്നു. പെനാലിറ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് പരാജയപ്പെടുത്തിയായിരുന്നു വിജയം.
അര്‍ജന്റീനയുടെയും മെസ്സിയുടെയും വിജയം ആഘോഷിക്കുന്നതിനിടയില്‍, മെസ്സിയുടെ പേരില്‍ ട്രോള്‍ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
മെസ്സി വേള്‍ഡ് കപ്പ് ഉയര്‍ത്തിയ സ്ഥിതിക്ക് അക്ഷയ് കുമാര്‍ ഇനി മെസ്സിയുടെ ബയോപിക് നിര്‍മ്മിക്കുമെന്നും അതില്‍ മെസ്സിയായി വേഷമിടുമെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ട്രോള്‍.
Lionel Messi : The Legend of Argentina Biopic incoming! Starring @akshaykumar pic.twitter.com/Sq06Nricvw
— Aman Kushwaha (@kushwaaaah) December 18, 2022
മെസിയാകാനുള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു-എന്നാണ് അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞുള്ള അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയ ട്രോളുന്നത്.
‘ഹൗസ്ഫുള് 3’യിലെ ചില സ്റ്റില്ലുകള്‍ പങ്കുവച്ചാണ് അക്ഷയ് കുമാറിന് നേരെ ട്രോള്‍ എത്തുന്നത്. ബി ടൗണിലെ ബയോപ്പിക്കുകളുടെ രാജാവാണ് അക്ഷ് കുമാര്‍. നിരവധി ബയോപിക്കുകളാണ് അക്ഷയ് കുമാര്‍ അഭിനയിച്ചിട്ടുള്ളതും പുറത്തിറങ്ങാനിരിക്കുന്നതും.
ഇത് ചൂണ്ടിക്കാട്ടിയാണ് അക്ഷയ് കുമാറിന് എതിരെ പരിഹാസം എത്തുന്നത്. ചിത്രത്തിന്റെ പേരും സോഷ്യല്‍ മീഡിയ പ്രവചിക്കുന്നുണ്ട്. ‘ലയണല്‍ മെസ്സി: ദി ഫുട്ബോള്‍ ഖിലാടി എന്നാകും അക്ഷയ് ഒരുക്കുന്ന ബയോപ്പിക്കിന് പേരെന്നും ആളുകള്‍ പറയുന്നു.
അതേസമയം മൈനിംഗ് എഞ്ചിനിയര്‍ സര്‍ദാര്‍ ജസ്വന്ത് സിംഗ് ഗില്ലിന്റെ വേഷത്തിലാണ് ഇനി വരാനിരിക്കുന്ന ബയോപ്പിക്കില്‍ നടന് ഉണ്ടാകുക. ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖ റെജിമെന്റില്‍ ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ഇയാന്‍ കാര്‍ഡോസോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഗൂര്‍ഖ’യിലും അക്ഷയ് അഭിനയിക്കും.
Akshay Kumar announced a biopic on Messi. Starts preparations. pic.twitter.com/6Qajs7VfdH
— Zaffar 🇮🇳 (@Zaffar_Nama) December 19, 2022