നിരവധി ആരാധകരുടെ നടനാണ് അജിത്ത് കുമാര്‍. ബൈക്കില്‍ ചുറ്റിക്കറങ്ങുകയെന്നത് അജിത്തിന്റെ പ്രധാന ഹോബിയാണ്. താന്‍ യാത്രാപ്രേമിയാണെന്ന കാര്യം അജിത്ത് തന്നെ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോളിതാ താരം ബൈക്കില്‍ യൂറോപ്പ് ചുറ്റുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മുന്‍പും താരത്തിന്റെ യാത്രാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളില്‍ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. സൂപ്പര്‍ബൈക്കുകളോട് വലിയ അഭിനിവേശമുള്ള അജിത് കുമാര്‍ പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘വലിമൈ’യുടെ ചിത്രീകരണത്തിന്റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരുക്കേറ്റിരുന്നു.
അതേസമയം, വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടന് അജിത്തും ഒന്നിക്കുന്ന ‘എകെ 61’ ആണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വെട്രിമാരന് ചിത്രം അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.