തല അജിത് എന്ന് വെച്ചാൽ തമിഴ് മക്കൾക്കു ജീവനാണ്. കേരളത്തിലും അജിത് കുമാർ എന്ന നടന് ആരാധകർ ഏറെ ആണ്.അജിത്തിന്റെ ഓരോ സിനിമയ്ക്കായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. സ്വന്തമായി ഒരു ഫാൻസ് അസ്സോസിയേഷനെയും പ്രോത്സാഹിപ്പിക്കാത്ത തരാം ആണ് അജിത് . എന്നിരുന്നാലും അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തിന്റെ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ്.
അജിത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘വലിമൈ’ യുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ .ചിത്രം ഓ ടി ടി റിലീസ് ആയിരിക്കും എന്നാണ് വാർത്തകൾ സൂചിപ്പിച്ചതു.എന്നാൽ ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് ഈ വാർത്ത പുറത്തു വിട്ടത്. ചില സിനിമകള്‍ തിയേറ്ററുകളില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്നവയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ പുതിയ സിനിമകള്‍ തിയേറ്ററുകളില്‍, വലിയ സ്ക്രീനുകളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ത്രില്ലിലാണ് എന്നും ബോണി കപൂര്‍ കൂട്ടി ചേർത്തു .
അജിത്തിന്റെ മാസ് സിനിമകള്‍ തിയറ്ററുകളില്‍ കാണാൻ ആഗ്രഹിക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. വലിമൈയില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത് എന്നും വാര്‍ത്ത വന്നിരുന്നു. അതുകൊണ്ടു തന്നെ ആരാധകര്‍ ആവേശത്തിലുമായി. മാസ് ഡയലോഗുകളുമായുള്ള അജിത്തിനെ തിയറ്ററുകളില്‍ കാണാൻ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.