നടൻ ടൊവിനോ തോമസ് ആദ്യമായി മൂന്ന് ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് താരം . പ്രേക്ഷകർക്ക് ന്യൂ ഇയർ ആശംസയ്ക്കൊപ്പമാണ് ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിരിക്കുന്നത്. മൂന്ന് കാലഘട്ടത്തിലുള്ള വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുറത്ത് വന്ന പോസ്റ്റർ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.
എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നീ ചിത്രങ്ങളുടെ സഹ സംവിധായകൻ ജിതിൽ ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തന്റെ കരിയറിലെ പ്രധാന ചിത്രപ്പെട്ട ചിത്രമായിരിക്കും ഇതെന്ന് ടൊവിനോ പോസ്റ്ററിനോടൊപ്പം കുറിച്ചു. 1900,1950,199 എന്നീ കാലഘട്ടത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്കി കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.
ഒരു എന്റർടൈനർ ചിത്രമായിട്ടാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കുന്നത്. സുജിത് നമ്പ്യാരുടേതാണ് കഥ തിരക്കഥ സംഭാഷണം.തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന് തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യൂ.ജി.എം എന്റെര്റ്റൈന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.