ആഗോള തലത്തില്‍ ശ്രദ്ധ നേടിയ ചിത്രമാണ് എസ്. എസ് രാജമൗലി ചിത്രമായ ആര്. ആര്. ആര്. തെലുങ്കില്‍ ഒരുങ്ങിയ ചിത്രം ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഹോളിവുഡിലെ പ്രശസ്തരായ സംവിധായകരും അഭിനേതാക്കളും ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരുന്നു.
ചിത്രം ഓസ്കാറിലും തിളങ്ങിയിരുന്നു. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാറും ലഭിച്ചിരുന്നു. ഓസ്കാറില്‍ ഇന്ത്യക്ക് അഭിമാനമായി മാറിയിരുന്നു ഗാനം.
രാം ചരണും ജൂനിയര്‍ എന്‍ടിആറും ആയിരുന്നു ഗാനത്തില്‍ തകര്‍പ്പന്‍ ചുവടുമായി എത്തിയത്. ഇപ്പോഴിത ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കര് ലഭിക്കാന്‍ കാരണം താനെന്ന് പറയുകയാണ് ചിത്രത്തില്‍ അഭിനയിച്ച നടന് അജയ് ദേവഗണ്‍.
തന്റെ പുതിയ ചിത്രമായ ഭോലയുടെ പ്രചരണഭാഗമായി ‘കപില്‍ ശര്‍മ’ ഷോയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അജയ് ദേവഗണിനെ ആര്.ആര് ആറിന്റെ ഭാഗമായതില്‍ അവതാരകനായ കപില്‍ ശര്‍മ അഭിനന്ദിച്ചിരുന്നു.
ഇതിന് മറുപടിയായിട്ടാണ് പാട്ടിന് ഓസ്കര് ലഭിക്കാന്‍ കാരണം താനാണെന്ന് നടന് പറഞ്ഞത്. ആര്. ആര്. ആറിന് ഓസ്കാര്‍ ലഭിക്കാനുള്ള കാരണം ഞാനാണ്. ഈ പാട്ടിന് ഞാനാണ് നൃത്തം ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു-എന്നാണ് താരം തമാശയായി പറഞ്ഞത്.
ഇത്ര തമാശക്കാരനായിരുന്നോ എന്നാണ് താരത്തിന്റെ തമാശ കേട്ട് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം സ്വാതന്ത്ര്യസമരസേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആര്. ആര്. ആര് പറഞ്ഞത്.
ബോളിവുഡ് താരം ആലിയ ഭട്ടായിരുന്നു നായിക. അജയ് ദേവ്ഗണ്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്സണ്തുടങ്ങിയവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.