സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സിനിമയ്ക്ക് പുറമെ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് നടി. ഇടവേളകളില്‍ യൂട്യൂബ് വീഡിയോയുമായും താരം എത്താറുണ്ട്. അഹാനയെ പോലെ നടിയുടെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ സജീവാണ്. അഹാനകുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ലോക്ഡൗണ്‍ സമയത്ത് ആരംഭിച്ച ചാനല്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. തങ്ങളുടെ യാത്രാ അനുഭവവും, വീട്ടിലെ വിശേഷവും, വീട്ടിലെ പാചകവുമെല്ലാം യൂട്യൂബ് ചാനല്‍ വഴി പുറത്തുവിടാറുണ്ട്. അടുത്തിടെ നടിയ്ക്കും സഹോദരിമാര്‍ക്കും സില്‍വര്‍ ബട്ടണും ലഭിച്ചിരുന്നു.
അഹാന ഷേയര് ചെയുന്ന വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ ധാരാളം കമന്റുകള്‍ വരാറുണ്ട്. കുറച്ച് അടിക്കുറിപ്പുകള്ക്കെല്ലാം മറുപടി കൊടുക്കാനും താരം സമയം കണ്ടെത്താറുണ്ട്. എന്നാല്‍ ചില മോശം കമന്റുക്കാരെ സോഷ്യല്‍ മീഡിയയിലൂടെ വലിച്ചുക്കീറി ഒട്ടിക്കാനും താരം ഒരു മടിയും കാണിക്കാറില്ല. ചില കമന്റുകള്‍ സഹോദരിമാര്‍ക്ക് നേരെയും തിരിയാറുണ്ട്. ഇപ്പോള്‍ അത്തരം അടിക്കുറിപ്പിട്ടവന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് താരം.
”സഹോദരി ദിയയുമായി താങ്കള്‍ ഫൈറ്റാണോ,” എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടത് ഇതിന് അഹാന കൊടുത്ത മറുപടി ഇങ്ങനെയാണ് ”നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു ഇത്ര നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍. അവളെന്റെ സഹോദരിയാണ്, ഞങ്ങള്‍ ഒരിടത്ത് നിന്നുമാണ് ഈ ഭൂമിയിലേക്കു വന്നത്. അതോണ്ട് ഇത്തരം കുത്തിത്തിരിപ്പു ടൈപ്പ് ചോദ്യങ്ങള്‍ ചോദിച്ചു സ്വയം ചീപ്പാകരുത് പ്ലീസ്” ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം മറുപടി നല്കി. ഇതിനിടെ നാല് പേരില്‍ ആരുടെ വിവാഹം ആയിരിക്കും ആദ്യം എന്ന് ചോദിച്ചപ്പോള്‍ തന്റെ വിവാഹം ആദ്യമായിരിക്കില്ലെന്നും അഹാന മറുപടി നല്കി.
ഈ വര്‍ഷം നിരവധി ചിത്രങ്ങളുടെ ഭാഗമാവാനുള്ള തെയ്യാറെടുപ്പിലാണ് താരം. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നടിയെ തേടി ഒട്ടനവധി ഓഫറുകളും വന്നു. ഇപ്പോള്‍ സിനിമാമേഘലയില്‍ തിരക്കുള്ള നടി കൂടിയാണ് അഹാന. ലോക്ഡൗണ്‍ സമയത്തും താരം കൊച്ചിയില്‍ സിനിമാ ഷൂട്ടിന്റെ തിരക്കിലായിരുന്നു. ഷൂട്ടിംഗ് വേളയിലും ചിത്രങ്ങളും വീഡിയോയുമായി ആരാധകരിലേക്ക് എത്താറുണ്ട് നടി.