അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ച ആരാധകനോട് പ്രതികരിച്ച് നടി ആഹാന കുമ്ര. ഫോട്ടോ എടുക്കാന്‍ വന്നയാള്‍ ആഹാനയുടെ ഇടുപ്പില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. ഇയാളോട് ‘ശരീരത്തില്‍ തൊടരുത്’ എന്ന് പറയുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
സീ ഫൈവ് മുബൈയില്‍ സംഘടിപ്പിച്ച പരുപാടിയില്‍ വച്ചായിരുന്നു താരത്തിന് മോശം അനുഭവം ഉണ്ടായത്. ആരാധകന്റെ പ്രവൃത്തി അഹാനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് താരത്തിന്റെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാണ്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ച് എത്തുന്നത്. ഒരാളുടെ അനുവാദം ഇല്ലാതെ ദേഹത്ത് പിടിച്ചത് ശരിയായില്ല എന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.
എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന സിനിമയില്‍ അഭിനയിച്ച താരമാണ് ആഹാന കുമ്ര.
അമിതാഭ് ബച്ചനൊപ്പം സോണി എന്റര്ടെയ്ന്മെന്റ് ടെലിവിഷന്റെ ‘യുദ്ധം’ എന്ന സീരീസിലൂടെയാണ് ആഹാന അഭിനയ രംഗത്തെത്തിയത്. തുടര്‍ന്ന്
‘ഏജന്റ് രാഘവ്’ എന്ന ക്രൈം പരമ്പരയില്‍ അഭിനയിച്ചതോടെയാണ് ശ്രദ്ധ നേടുന്നത്.
രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ.