മലയാളത്തിലെ യുവ നടിമാരില്‍ ഏറേ ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. ഒരിടവേളയ്ക്ക് ശേഷം അഹാന നായികയായി എത്തുന്ന പുതിയ ചിത്രം അടി റിലീസ് ചെയ്തിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശോഭ് വിജയന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
നടിയുടെ പ്രകടനത്തിന് മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. ആരാധകരുള്ളത് പോലെ തന്നെ വിമര്‍ശകരും ഉള്ള നടിയാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നടി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് അച്ഛന് കൃഷ്ണകുമാറിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട്. ഇപ്പോഴിതാ അച്ഛന് കൃഷ്ണകുമാറിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അഹാന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അച്ഛന്റെ പൊളിറ്റിക്സിന്റെ അടിസ്ഥാനത്തില്‍ തന്നെ ജഡ്ജ് ചെയ്യരുത് എന്നാണ് അഹാന പറയുന്നത്. അച്ഛന് പൊളിറ്റിക്കലി ആക്ടീവ് ആണെങ്കില്‍, അത് സമ്പൂര്‍ണമായി അദ്ദേഹത്തിന്റെ ചോയ്സാണ്.
അച്ഛന്റെ ജീവിതത്തില്‍ അദ്ദേഹം എന്തു ചെയ്യുന്നു, എന്തു പറയുന്നു, എന്തു വിശ്വസിക്കുന്നു എന്നുള്ളത് ഒരിക്കലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല. അച്ഛന് വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു.
ഞാന്‍ സിനിമ ചെയ്തോട്ടെ എന്ന് അവരോടും ചോദിക്കാറില്ല. ഇതെന്റെ ജീവിതമാണ്. അതുകൊണ്ട് അച്ഛന്റെ പൊളിറ്റിക്സിന്റെ അടിസ്ഥാനത്തില്‍ എന്നെ ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കൃഷ്ണകുമാറും അഹാനയും വെവ്വേറെ വ്യക്തികളാണ്.
ഒരു വീട്ടിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. അച്ഛനും മകളുമാണ് ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു വിശ്വസിക്കുന്നുണ്ടാകും. അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നുവച്ച്, ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ഭാഗത്തും വരാന്‍ പാടില്ല എന്നാണ് നടി പറയുന്നത്.
ഞങ്ങള്‍ മക്കള്‍, രാഷ്ട്രീയത്തില്‍ വലിയ അവബോധമുള്ളവരൊന്നും അല്ല. ഞങ്ങളുടെ ഇഷ്ടവിഷയങ്ങള്‍ വേറെ പലതുമാണ്. രാഷ്ട്രീയത്തില്‍ എനിക്ക് ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങള്‍ക്കാണ് പ്രധാന്യം കൊടുക്കാറുള്ളത്. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം എന്നും നടി പറയുന്നു.