സിനിമാ മേഘലയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കണ്ടി വന്ന നടിമാരില്‍ ഒരാളാണ് നടന് വിജയ്കുമാറിന്റെ മകളായ വനിത വിജയ്കുമാര്‍. ചെറിയ വിവാദങ്ങള്‍ ഒന്നുമായിരുന്നില്ല താരത്തിന് നേരെ ഉയര്‍ന്നത്. ഇതില്‍ ഒട്ടുമിക്ക വിമര്‍ശനങ്ങളും വിവാഹവുമായി ബന്ധപ്പെട്ട് ആയിരുന്നു. നിരവധി വിവാഹം കഴിച്ച വനിത അവസാനമായി വിവാഹം കഴിച്ചത് സംവിധായകനായ പീറ്റര്‍ പോളിനെയാണ്. എന്നാല്‍ ഈ ബന്ധവും അധിക കാലം നിലനിന്നിരുന്നില്ല.
അതിന് പിന്നാലെ വനിതയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായിരുന്നു. ഈ പോസ്റ്റിന് കമന്റ് സെഷന് ഓഫ് ആക്കിയ ശേഷമാണ് നടി പോസ്റ്റ് ചെയ്തത്. 2020 ഡിസംബര്‍ മാസത്തിലായിരുന്നു ആ പോസ്റ്റ് ഇട്ടത്. ‘വീണ്ടും പ്രണയത്തില്‍’ എന്നാണ് അന്ന് കുറിച്ചിരുന്നത്. ഇതിന് താഴെ ഹാപ്പി അല്ലേ എന്നും ചോദിച്ചിരുന്നു. അന്ന് ആ പോസ്റ്റിനെക്കുറിച്ചൊന്നും നടി പറഞ്ഞിരുന്നില്ല.
ഇപ്പോള്‍ അതേ കുറിച്ച് പറഞ്ഞിരിക്കുകയാണ് വനിത. നടന് ഹരി നാടാരും വനിതയും അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പേരിലാണ് ആ പ്രണയം ഉള്ളത്. ‘2k അഴകാനത് കാതല്‍’ എന്നാണ് സിനിമയുടെ പേര്. എവിഎം. സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഈ വിവരവും വനിത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു
1995ല്‍ ദളപതി വിജയിയുടെ നായികയായി സിനിമയിലേക്ക് കടന്ന് വന്ന വനിത പിന്നീട് ശ്രദ്ധിക്കപ്പെടാനും തുടങ്ങി. ചിത്രം ചന്ദ്രലേഖയില്‍ അഭിനയം കഴിഞ്ഞതോടെ നടന് ആകാശുമായി വിവാഹിതയായി. പുതിയ ജീവിതം തുടങ്ങിയതോടെ മറ്റു നടിമാരെ പോലെ താരവും സിനിമയില്‍ നിന്നും മാറി നിന്നു. എങ്കിലും നടി മറ്റു മേഘലകളിലെല്ലാം തിളങ്ങിയിരുന്നു.