മിനിസ്ക്രീന്‍ പ്രക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഉമാ നായര്‍. വാനമ്പാടി എന്ന പരമ്പരയില്‍ നിര്‍മ്മലേടത്തിയായി എത്തിയതോടെയാണ് ഈ നടിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടിയത്. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഉമയെ ആരാധകര്‍ കാണുന്നത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പോസ്റ്റ് പങ്കുവെച്ച് എത്താറുണ്ട്. വിമര്‍ശകര്‍ക്കുള്ള മറുപടിയും ഉമാ കൊടുക്കാറുണ്ട്.
ഇപ്പോഴിതാ ഒരു കാര്യം വ്യക്തമാക്കി കൊണ്ടാണ് ഉമ എത്തിയിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല , സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശമ്പളത്തെ കുറിച്ചാണ് നടി സംസാരിക്കുന്നത്. സീരിയലില്‍ അഭിനയിക്കുന്നവരുടെ , ശമ്പളം എഴുതുന്നത് കണ്ടാല്‍ ശരിക്കും ഞെട്ടിപ്പോകും. അതില്‍ പറയുന്ന അത്ര സാലറി തങ്ങള്‍ക്കില്ലെന്ന് നടി പറയുന്നു.
ഫീമെയില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കിട്ടുന്ന സാലറിയുടെ വലിയൊരു പങ്ക് കോസ്റ്റ്യൂമിന് തന്നെ പോകും. പത്തു സാരി എടുത്താല്‍ പത്തു രീതിയില്‍ ഉള്ള ബ്ലൗസ് തയ്പ്പിക്കണം, പിന്നെ അതിനു വേണ്ടുന്ന ആക്സസറീസ് എല്ലാം കൂടി നല്ല തുക ചിലവാകും.
എല്ലാത്തിന്റെയും കൂടി തുക കാല്‍ക്കുലേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഒരു ഷെഡ്യൂള്‍ കഴിയുമ്പോള്‍ സങ്കടം വരും. അപ്പോള്‍ ആളുകള്‍ ചോദിക്കും നിങ്ങള്‍ എന്തിനാണ് ഇതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നത് എന്ന്. അത് വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ്. എനിക്കിപ്പോ വേണേല്‍ ഒരു സ്ഥാപനത്തില്‍ പോയി ജോലി ചെയ്യാം. ഒരു അന്‍പതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലിയുമാകാം, എന്നാല്‍ ഞാന്‍ അത് ആസ്വദിച്ച് ചെയ്യുന്നു എന്ന് പറയാന്‍ ആകില്ല ഉമ പറഞ്ഞു. അഭിനയം താന്‍ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലി ആണെന്നും ഉമ പറഞ്ഞു.