അഭിനയം കൊണ്ട് എന്നും പ്രേക്ഷകരെ അതിശയിപ്പിച്ച നടി തമന്ന ഭാട്ടിയ മലയാളത്തിലേക്ക്. ദിലീപിന്റെ നായികയായിട്ടാണ് നടി എത്തുന്നത്. രാമലീലയ്ക്കു ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു.
സ്വിച്ചോണിന് ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന് സിദ്ദിഖ് തുടങ്ങിവര്‍ എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുണ്‍ ഗോപി.
ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മാണം.
#D147 Pooja & Switch On Function Held Today at Kottarakkara#Dileep #tamannah#arungopi#udaykrishnan
— Box Office Analyst (@BOanalystteam) September 1, 2022
ഛായാഗ്രഹണം ഷാജി കുമാര്‍. സംഗീതം സാം സി.എസ്. എഡിറ്റിങ് വിവേക് ഹര്ഷന്. പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്. ആര്‍ട് സുബാഷ് കരുണ്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ.