ബിഗ്സ്ക്രീനില്‍ ചെറിയറോളുകള്‍ ചെയ്തും മിനിസ്ക്രീനില്‍ വലിയ റോളുകള്‍ ചെയ്തും ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വാസിക. ഒരേ സമയം സിനിമയും സീരിയലുമായി മുന്നോട്ട് പോവുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളും കൂടിയാണ് താരം. ടെലിവിഷനില്‍ തിളങ്ങിനല്ക്കുന്ന സ്വാസിക അഭിനയത്തിന് പുറമെ അവതരണത്തിലും കഴിവ് തെളിയിച്ചിരുന്നു.
ഇതുവരെ നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്നില്‍ മികച്ചതായിരുന്നു. എങ്കിലും പരമ്പര ‘സീത’യിലെ ഇന്ദ്രന്റെ സീതയായി അരങ്ങുതകര്‍ത്ത നടിയെ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. തന്റെ കരിയറിലെ വഴി തിരിവായിരുന്നു സീതാ എന്ന കഥാപാത്രം സമ്മാനിച്ചത്. തന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത് സീതയാണ് എന്ന് പലപ്പോഴും സ്വാസിക വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നടി സിനിമയിലേക്ക് ചേക്കേറുന്നത്. പിന്നീട് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നായകന്മാര്ക്കൊപ്പം സ്വാസിക ബിഗ്സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്തു. ഇട്ടിമാണി:മെയ്ഡ് ഇന്‍ ചൈനയില്‍ ആണ് സ്വാസിക മോഹന്‍ലാലിന് ഒപ്പം എത്തിയത്.
ചിലര്‍ സിനിമയില്‍ കയറിയാല്‍ സീരിയല്‍ വിടാറാണ് പതിവ് എന്നാല്‍ സ്വാസിക അങ്ങനെയായിരുന്നില്ല. തനിക്ക് കിട്ടുന്ന നല്ല വേഷങ്ങള്‍ ആത്മാര്‍ത്ഥമായി ചെയാറാണ് താരത്തിന്റെ ശൈലി. തന്റെ അഭിനയമികവിന്
കേരളസര്‍ക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്താക്കിയിരുന്നു. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സ്വാസികക്ക് സ്വഭാവനടിക്കുള്ള കേരളസര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചത്. ഇതിന്റെ സന്തോഷവും നടി ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ സ്വാസികയുടെ പുതിയ പോസ്റ്ററിനെകുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. നടന് ബദ്രിനാഥിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് ചോദ്യങ്ങളുമായി ആരാധകരും എത്തിയത്. ചിത്രത്തിനൊപ്പം സ്വാസിക കൊടുത്ത ക്യാപ്ഷനാണ് ആരാധകരെ സംശയത്തില്‍ ആക്കിയത്. എന്റെ ജീവിതത്തിലെ നായകന് എന്നാണ് താരം ചിത്രത്തിന് താഴെ ക്യാപ്ഷന്‍ നല്‍കിയത്. ചിത്രം കണ്ടതോടെ സ്വാസികയുടെ വിവാഹം ആണെന്ന് കരുതി ആരാധകരും ആശംസയുമായി എത്തി. എന്നാല്‍ ഇത് ഒരു ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രം മാത്രമാണ് എന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.
എന്റെ ജീവിതത്തിലെ നായകന് എന്ന് സ്വാസിക പരിചയപ്പെടുത്തിയ ബദ്രി നടനും എഴുത്തുകാരനും ആണ്. മുന്‍പ് ഒരു ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്. പുതിയ ഒരു വെബ്സീരീസിലും ഇരുവരും ഒരുമിച്ച് എത്തുന്നുണ്ട്.