മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാസിക. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്താണ് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം താരം സ്വന്തമാക്കിയത്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു ഇത്. ഇപ്പോഴിതാ സ്വാസികയുടെ ചില ചിത്രങ്ങളും വീഡിയോകളും എല്ലാം ശ്രദ്ധ നേടുകയാണ്.
നാരി പൂജയിൽ പങ്കെടുക്കുന്ന സ്വാസികയുടെ വീഡിയോ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഭ്രമാരാംബിക ക്ഷേത്രത്തിൽ നാരീപൂജയ്ക്ക് എത്തിയതായിരുന്നു താരം. വളരെ വിശേഷപ്പെട്ട പൂജയാണ് ഇത്. ഈ അടുത്താണ് തൻറെ വിവാഹത്തെക്കുറിച്ച് താരം ചില സൂചനകൾ നൽകിയത്. ഒമ്പതു വർഷത്തോളം ഉള്ള പ്രണയം ഉണ്ട് എന്നാണ് താരം പറഞ്ഞത്. എന്നാൽ കൂടുതൽ കാര്യങ്ങൾ താരം വെളിപ്പെടുത്തിയില്ല.
പ്രശസ്ത സിനിമാ സീരിയൽ താരം അനു ജോസഫിൻറെ യൂട്യൂബ് ചാനലിൽ ആണ് താരം വെളിപ്പെടുത്തൽ നടത്തിയത്. പ്രണയ വിവാഹമാണോ എന്ന് അന്ന് ചോദിച്ചപ്പോൾ ആണ് താരം മറുപടി നൽകിയത്. മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ് താരം. പല സൂപ്പർഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് ഇതിനകം.
ഒരു നല്ല നർത്തകിയും കൂടിയാണ് സ്വാസിക. മികച്ച അവതാരകയും ആണ് താരം. വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ ശരിക്കുമുള്ള പേര്. നിരവധി പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.