സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ചിത്രത്തിന്റെ പുറത്തുവന്ന ട്രെയിലറും പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. അതുപോലെ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഇന്റിമേറ്റ് രംഗം ചെയ്യുന്നതിന് മുമ്പ് താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സ്വാസിക.
അതിലുള്ള ഇന്റിമേറ്റ് രംഗം ചെയ്യുന്നതിന് മുമ്പ് താന്‍ ചെയ്ത കാര്യം തിരക്കഥ നന്നായി വായിച്ചു എന്നതാണ്. സംവിധായകന് പറഞ്ഞത് വ്യക്തമായി കേള്‍ക്കുകയും ചെയ്തു. അഭിനേതാക്കളുടെ കംഫര്‍ട്ട് ലെവലില്‍ എത്തിച്ച ശേഷമേ അത്തരം രംഗങ്ങള്‍ ചിത്രീകരിക്കു എന്ന് സംവിധായകന് സിദ്ധാര്‍ത്ഥ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുക എന്നത് എളുപ്പമല്ലെന്ന് നടി പറയുന്നു. ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം ആണ് അത് ചെയ്യുന്നത് , അപ്പോള്‍ ചിരി വരും , ഫോക്കസും പോവും അങ്ങനെ വരുമ്പോള്‍ വീണ്ടും വീണ്ടും ചെയ്യേണ്ടി വരും സ്വാസിക പറയുന്നു.
ഇന്റിമേറ്റ് രംഗം ആയാലും മറ്റെന്തായാലും അത് പൂര്‍ണമായും സംവിധായകന്റെ കഴിവ് തന്നെയാണ് , ഒരു സീന്‍ നന്നായി വന്നാലും മോശമായി വന്നാലും അത് ആ സംവിധായകന്റെ കാഴ്ചപാട് ആണ്. അഭിനേതാക്കളെ സംബന്ധിച്ച് ഏതൊരു രംഗം ആയാലും അതിനൊരു ലിമിറ്റ് ഉണ്ട് നടി കൂട്ടിച്ചേര്‍ത്തു.