അഴക് കൊണ്ടും കഴിവുകൊണ്ടും മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ മിന്നി തിളങ്ങുന്ന നടിയാണ് സ്വാസിക. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സ്വാസിക, സീരിയലിലും സിനിമയിലും ഒരു പോലെ സജീവമാണ്. ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ കിട്ടുമ്പോഴും സീരിയല്‍ കഥാപാത്രങ്ങള്‍ വിടാനും നടി തെയ്യാറല്ല .
ഇപ്പോഴിതാ സിനിമാ രംഗത്ത് സീരിയില്‍ നിന്നുമുള്ളവരോടുള്ള വേര്‍തിരിവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സ്വാസിക. സീരിയലില്‍ അഭിനയിക്കുന്ന മിക്കവര്‍ക്കും സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കിട്ടാറില്ലെന്നാണ് സ്വാസിക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
‘സീരിയലില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് വന്ന് അസാധാരണമായ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച അഭിനേതാക്കള്‍ നമ്മുടെയിടയിലുണ്ട്. അതുകൊണ്ട് തന്നെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നറിയാന്‍ ഒരു കഥാപാത്രത്തെ അവരില്‍ വിശ്വസിച്ച് ഏല്‍പ്പിക്കണം. സീരിയല്‍ സിനിമ എന്ന വേര്‍തിരിവ് ഇപ്പോഴും ഉണ്ട്. പക്ഷെ ഭഗ്യവശാല്‍ ഞാന്‍ അതിന് വിധേയമായിട്ടില്ല. പക്ഷെ ഇപ്പോഴും ആ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ട്. സീരിയലില്‍ അഭിനയിക്കുന്ന ഒട്ടുമിക്ക കലാകാരന്മാര്ക്കും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടാറില്ല’ എന്നാണ് സ്വാസിക പറയുന്നത്.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പര സീതയില്‍ നായികയായി എത്തിയിരുന്നത് നടി സ്വാസിക ആയിരുന്നു . മികച്ച സീരിയല്‍ ആയിരുന്നു ഇത്. സീരിയലിന്റെ രണ്ടാം ഭാഗം കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.