തന്നില്‍ നിന്നും 26 ലക്ഷം തട്ടിയെടുത്തുവെന്ന് ആരോപിച്ച് പ്രശസ്ത നടി സ്നേഹ പരാതി നല്കി. വ്യവസായികള്‍ക്ക് എതിരെയാണ് നടി പരാതി കൊടുത്തത്. രണ്ട് വ്യവസായികള്‍ക്കെതിരെ ആണ് നടി പോലീസില്‍ പരാതി കൊടുത്തത്. ചെന്നൈ കാനാത്തൂര്‍ പോലീസ് ഈസ് സ്റ്റേഷനാണ് സ്നേഹ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തമിഴ് മാദ്ധ്യമങ്ങള്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യ്തത്.
രണ്ട് വ്യവസായികള്ക്കെതിരെയാണ് നടി പരാതി നല്‍കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് സ്നേഹ പരാതിയില്‍ പറയുന്നു.
നടിയുടെ പരാതിയിന്മേല് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല . 26 ലക്ഷം ആണ് ഇവര്‍ തട്ടിയെടത്തത് എന്നും നടി പരാതിയില്‍ വ്യക്തമായി പറയുന്നു.
അതേസമയം പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്നേഹ. മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. വിവാഹ ശേഷം താരം സിനിമയില്‍ അത്രസജീവമല്ല. എങ്കിലും ഭര്‍ത്താവിനൊപ്പം പരസ്യ ചിത്രങ്ങളില്‍ താരം എത്താറുണ്ട്.