ശോഭന എന്ന നടിക്ക് മലയാളികളുടെ ഹൃദയത്തിനുള്ളിൽ ആണ് സ്ഥാനം. നിരവധി ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ശോഭന. ഒരിടയ്ക്ക് അഭിനയത്തിൽ നിന്നും താരം വലിയ ഒരു ഇടവേള എടുത്തിരുന്നു. അഭിനയത്തെക്കാൾ ഉപരി നൃത്തത്തോട് ആണ് ശോഭനയ്ക്ക് താല്പര്യം ഏറെയും. ഏറെ കാലത്തിനു ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തിയത്.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ശോഭന. ഇടയ്ക്കൊക്കെ ചിത്രങ്ങളും വിശേഷങ്ങളും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന താരത്തെ വിശേഷിപ്പിച്ചാലും തെറ്റുണ്ടാവില്ല. കാരണം നേരത്തെ ഇഷ്ടപ്പെടാത്ത ഒരു മലയാളികളും ഉണ്ടാവാൻ സാധ്യതയില്ല എന്നത് തന്നെ.
View this post on Instagram
നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും കുട്ടിക്കാല ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ്. തങ്ങളുടെ ഇഷ്ട താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് ആരാധകർ കാണാറുള്ളത്. ഇവരുടെ ഓരോ വിശേഷവും അറിയാൻ പ്രേക്ഷകർക്ക് വളരെ കൗതുകമാണ്.
View this post on Instagram
നൃത്തമാണ് തൻറെ ഏറ്റവും വലിയ പാഷൻ എന്ന് ശോഭന വ്യക്തമാക്കിയിട്ടുള്ളതാണ്. താരം കലാർപ്പണ എന്ന നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. ഇടയ്ക്കൊക്കെ ഇവിടെയുള്ള വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഒരു സിനിമാ നൃത്ത കുടുംബത്തിൽ നിന്നും ആണ് താരം വരുന്നത്.
View this post on Instagram