ബിഗ് ബോസ് താരം മണിക്കുട്ടനെക്കുറിച്ച് നടി ശരണ്യ പറഞ്ഞത് കേട്ടോ ?

കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മണിക്കുട്ടന്‍. ശേഷം സിനിമകളില്‍ അഭിനയിച്ച നടന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷം മണിക്കുട്ടനെ പ്രേക്ഷകര്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. മികച്ച പ്രകടനം ആണ് താരം ഷോയില്‍ കാഴ്ചവെക്കുന്നത്. ഇന്ന് ഈ മത്സരാര്‍ത്ഥിക്ക് ആരാധകരും ഏറെയാണ്.

Actress Saranya Mohan blessed with a baby girl | Saranya Mohan blessed with  a baby girl

അതേസമയം മണിക്കുട്ടനെ കുറിച്ച് സുഹൃത്തും നടിയുമായ ശരണ്യാ മോഹന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മണിക്കുട്ടന്‍ എന്ന വ്യക്തി ഉള്ളത് കൊണ്ട് മാത്രം ബിഗ് ബോസ് കാണുന്ന ഞങ്ങള്‍ എന്ന ക്യാപ്ഷനിലായിരുന്നു എഷ്യാനെറ്റിന്റെ ഒരു വീഡിയോ ശരണ്യ പങ്കുവെച്ചത്. കലാലയ ടാസ്‌ക്കിലെ ലൂയിസ് പീറ്ററിന്റെ രസകരമായ വീഡിയോ പങ്കുവെച്ചായിരുന്നു ശരണ്യാ മോഹന്‍ എത്തിയത്. അനശ്വര നടന്‍ ജയനെ അനുകരിച്ചായിരുന്നു മണിക്കുട്ടന്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

குண்டா இருந்தாலும் அம்புட்டு அழகு! நடிகை சரண்யா மோகன் குழந்தை -  குடும்பத்துடன் இருக்கும் புகைப்பட தொகுப்பு! | actress saranya mohan family  photo gallery

അതേസമയം ശക്തമായ മത്സരാര്‍ത്ഥി തന്നെയാണ് മണിക്കുട്ടന്‍. ലഭിക്കുന്ന ടാസ്‌ക് ഭംഗിയായി പൂര്‍ത്തിയാക്കാന്‍ താരത്തിന് കഴിയാര്‍ ഉണ്ട്. തന്റെ കഴിവ് പലപ്പോഴും ടാസ്‌കില്‍ ഉപയോഗിക്കാന്‍ താരം ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ ടാസ്‌കില്‍ ദിലീപിന്റെ മീശമാധവനിലെ മാധവന്‍ എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന്‍ അവതരിപ്പിക്കുന്നത്. ലുക്കിലും നടത്തത്തിലും മാധവന്‍ ആവാനുള്ള ശ്രമം നൂറ് ശതമാനം വിജയിച്ചിരിക്കുകയാണ്.

Actor Manikuttan Movies List, Manikuttan Filmography, Manikuttan 25 Films

ഇടയ്ക്ക് കള്ളന്‍ മാധവന്‍ വീട്ടില്‍ നിന്നും ഓരോ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതും മറ്റുമൊക്കെ രസകരമായി മാറിയിരിക്കുകയാണ്. അതേസമയം വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു മണിക്കുട്ടന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ താരത്തിന് ലഭിച്ചു.