ബാലതാരമായി സിനിമകളിലൂടെ വന്ന് പ്രേക്ഷക പ്രീതി നേടിയ താരമാണ് സനുഷ. 1998ല്‍ ആണ് സനുഷയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് നായികയായി മാറിയ സനുഷ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചിരുന്നു. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സക്കറിയായുടെ ഗര്‍ഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമര്‍ശവും ഫിലിം ഫെയര്‍ പുരസ്കാരവും സൈമ പുരസ്കാരവും സനുഷ നേടുകയുണ്ടായി.
പിന്നീട് അഭിനയത്തില്‍ നിന്നും മാറി നിന്ന നടിയുടെ തിരിച്ച് വരവ് ആരാധകര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ തന്റെ സിനിമയിലേക്കുള്ള വരവിന്റെ ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. ഇതിനിടെ പല ചിത്രങ്ങള്‍ പങ്കുവെച്ചും സനുഷ ആരാധകര്‍ക്കിടെ സജീവമായി കൊണ്ടിരുന്നു. കുഞ്ഞു വിശേഷവും പോസ്റ്റും അങ്ങനെ എല്ലാം താരം ഷേയര് ചെയ്യാറുണ്ട്. ഇപ്പോള്‍ വളരെ സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. നടി തന്നെയാണ് ഇത് പുറത്തുവിട്ടത്.
അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ് സനുഷ. സ്റ്റാര്‍ മാജിക്ക് വേദിയില്‍ വെച്ചാണ് നടി ഈ കാര്യം പറഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഈ അടുത്ത് കശ്മീരില്‍ പോയത് അതിന്റെ ഭാഗമായാണെന്ന് പറഞ്ഞാണ് നടി ഈ കാര്യം പറഞ്ഞത്.
മാര്‍ച്ച് മാസത്തിലാണ് താരം കശ്മീരില്‍ പോയിരുന്നത്. ഇന്‍സ്റ്റയില്‍ കശ്മീരില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ താരം പങ്കുവയ്ക്കുമായിരുന്നു. കശ്മീരില്‍ നിന്ന് കിളിയേ കിളിയേ…എന്ന പാട്ട് പാടുന്ന വീഡിയോയും താരം ഒരിക്കല്‍ പങ്കുവെച്ചിരുന്നു.
അതേസമയം ബാലതാരമായി മലയാള ചിത്രത്തില്‍ എത്തി പിന്നീട് നായിക വേഷം ചെയ്ത് , ശേഷം മറ്റു ഭാഷയിലാണ് നടി കൂടുതലും തിളങ്ങിയത്. തമിഴിലും തെലുങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ നടിക്ക് കഴിഞ്ഞു.